കൊച്ചി : കൊറോണ വൈറസ്, മലയാള സിനിമാ മേഖലയും നിശ്ചലമാകുന്നു. കൊറോണ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഈ മാസം 31 വരെ അടക്കാന്‍ സിനിമാസംഘടനകള്‍ തീരുമാനിച്ചതിനു പിന്നാലെ, ഷൂട്ടിങ് നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച് സംവിധായകനും നിര്‍മാതാവിനും തീരുമാനിക്കാമെന്ന് ഫെഫ്ക പറഞ്ഞിരിയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം വന്നതിനു തൊട്ടു പിന്നാലെയാണ് സിനിമാ മേഖലയില്‍ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്.
ഷൂട്ടിങ്ങ് നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച തീരുമാനം വിവിധ സിനിമകളുടെ നിര്‍മാതാക്കളുടെയും സംവിധായകരുടെയും വിവേചനാധികാരത്തിന് വിട്ടുകൊടുക്കാനാണ് ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയും തീരുമാനിച്ചിരിക്കുന്നതെന്ന് ബി. ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി. തീരുമാനം ഒരുപാടു പേരുടെ ആരോഗ്യത്തെ ബാധിക്കുന്നതായതിനാല്‍ വിവേകത്തോടെയുള്ള തീരുമാനമായിരിക്കണം. പരമാവധി സുരക്ഷ ഉറപ്പാക്കണം. ശുചിത്വം ഉറപ്പാക്കുകയും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.
ഷൂട്ടിങ് പൂര്‍ത്തിയാക്കേണ്ട സാഹചര്യമാണെങ്കില്‍ പൂര്‍ത്തിയാക്കാം. എന്നാലും ഏതെങ്കിലും വിധത്തില്‍ ഒരാള്‍ക്ക് രോഗബാധയുണ്ടാകുന്ന സാഹചര്യത്തില്‍ ഷൂട്ടിങ് നിര്‍ത്തിവെക്കുകയും തുടര്‍നടപടികളെടുക്കുകയും വേണമെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Post Your Comments