കൊച്ചി: സിനിമ നയരൂപീകരണ സമിതി അംഗത്വം ഒഴിഞ്ഞ് ബി ഉണ്ണികൃഷ്ണന്‍. ഇതുമായി ബന്ധപ്പെട്ട തീരുമാനം സര്‍ക്കാരിനെ അറിയിച്ചു. ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പേരുകളും 15 അംഗ പവര്‍ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവരണമെന്നും സാക്ഷികളില്‍ ചിലര്‍ പ്ലാന്‍ ചെയ്തതാണ് 15 അംഗ പവര്‍ ഗ്രൂപ്പും മാഫിയയും. സിനിമയില്‍ ഇത് അസാധ്യമാണ്’, ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
Read Also: 70 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്: അംഗീകാരം നല്‍കി കേന്ദ്രം
ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് ചോദ്യപ്പട്ടിക അയച്ചു നല്‍കിയെന്നും, അമ്മ സംഘടനയിലെ സ്ത്രീകള്‍ക്ക് മാത്രം ചോദ്യപ്പട്ടിക കമ്മിറ്റി നല്‍കിയില്ലെന്നും ഫെഫ്കയിലെ വിവിധ സംഘടനകളിലെ ജനറല്‍ സെക്രട്ടറിമാരെ ഇതിനായി വിളിക്കുകപോലും ചെയ്തിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഹേമാ കമ്മിറ്റി ആളുകളെ കണ്ടതെന്നും നിര്‍മാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക അംഗങ്ങള്‍ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു.
ഗ്രൂപ്പ് മീറ്റിംഗില്‍ നിന്ന് ഫെഫ്കയെ എന്തുകൊണ്ട് ഒഴിവാക്കി. കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലും ഫെഫ്ക്കയുടെ വനിതാ അംഗങ്ങള്‍ ഉള്‍പ്പെട്ടില്ല. ഫെഫ്ക്ക ഡാന്‍സേഴ്‌സ് യൂണിയനിലെ 2 വനിതാ അംഗങ്ങളെ കമ്മിറ്റി കേട്ടു. അവര്‍ക്ക് നേരെ ലൈംഗിക ചൂഷണമുണ്ടായില്ല എന്നാണ് അവര്‍ മൊഴി നല്‍കിയത് എന്നാല്‍ കമ്മിറ്റി രേഖപ്പെടുത്തിയത് വസ്തുതകള്‍ മറച്ചു വെച്ച് മൊഴി നല്‍കി എന്നാണെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ഡബ്ല്യുസിസി അംഗങ്ങളെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമയില്‍ നിന്നും വിലക്കിയെന്ന നടി പാര്‍വതി തിരുവോത്തിന്റെ ആരോപണം തെറ്റാണ്. പല പ്രോജക്ടുകളുമായി സമീപിക്കുമ്പോള്‍ പല കാരണങ്ങളാല്‍ സിനിമ ചെയ്യാന്‍ അവര്‍ തയ്യാറായിട്ടില്ല. തിരക്കഥ അടക്കം ഇഷ്ടമാകാത്തതിനാലാകാം അവ ചെയ്യാതെ പോയെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Post Your Comments