Latest NewsSaudi ArabiaNewsInternationalGulf

കൊവിഡ് 19 : വുഹാനിലേക്ക് കോടികള്‍ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി എത്തിച്ച് ഗൾഫ് രാജ്യം

റിയാദ് : കൊവിഡ് 19 വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വുഹാനിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി എത്തിച്ച് സൗദി അറേബ്യ. ചൈനയ്ക്ക് സഹായം നൽകാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ റിയാദ് ആസ്ഥാനമായ കിങ് സല്‍മാന്‍ സെന്റർ ഫോര്‍ എയ്ഡ് ആൻഡ് റിലീഫ് സെന്ററാണ് കോടികള്‍ വിലവരുന്ന ഉപകരണങ്ങൾ എത്തിച്ച് നൽകിയത്.

Also read : കൊറോണ വൈറസ് ബാധയേറ്റ് മരിച്ച ഭർത്താവിന്റെ മൃതദേഹം സംസ്‌കരിക്കാനാകാതെ ഭാര്യ

60 അള്‍ട്രാ സൗണ്ട് മെഷീനുകള്‍, 30 വെന്റിലേറ്ററുകൾ, 89 കാര്‍ഡിയാക് ട്രോമ ഉപകരണങ്ങള്‍, രോഗികളുടെ ശരീരത്തിലേക്ക് മരുന്നും ഭക്ഷണവുമെത്തിക്കുന്ന 200 ഇന്‍ഫ്യൂഷന്‍ പമ്പുകള്‍, 277 നിരീക്ഷണ ഉപകരണങ്ങള്‍, 500 അടിസ്ഥാന ശ്വസന ഉപകരണങ്ങള്‍, മൂന്ന് ഡയാലിസിസ് മെഷീനുകള്‍ എന്നിവയാണ് ആദ്യഘട്ട സഹായമായി എത്തിച്ച് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button