റോം : കൊറോണ വൈറസ് ബാധയേറ്റ് മരിച്ച ഭർത്താവിന്റെ മൃതദേഹം സംസ്‌കരിക്കാനാകാതെ ഭാര്യ. കൊറോണ രൂക്ഷമായി ബന്ധിക്കപ്പെട്ട ഇറ്റലിയിൽ നിന്നുമാണ് വേദനാജനകമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം ബാധിച്ചതിനെത്തുടര്‍ന്ന് അപ്പാര്‍ട്‌മെന്റ് വിട്ടു പുറത്തിറങ്ങാനാകാതെ ഇരുവരെയും അധികൃതര്‍ ക്വാറന്റൈന്‍ ചെയ്തിരുന്നു.അതിനിടെ ഇന്നലെ പുലര്‍ച്ചെ ഭര്‍ത്താവ് മരണപ്പെടുകയായിരുന്നു.
Also read : കൊറോണ വൈറസ്: മാസച്യുസെറ്റ്സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ക്വാറന്റൈന്‍ കാലാവധി കഴിയാത്തതിനാല്‍ ഇതുവരെയും അധികൃതര്‍ക്കു വീട്ടിലേക്കു പ്രവേശിക്കാനായിട്ടില്ലെന്നും, വിഷമഘട്ടത്തിൽ ഭാര്യയെ ആശ്വസിപ്പിക്കാന്‍ പോലും ആര്‍ക്കും എത്താന്‍ കഴിയാത്ത സാഹചര്യമാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രോട്ടോക്കോള്‍ പ്രകാരം ആർക്കും മൃതദേഹത്തിനടുത്ത് എത്താനാകാത്ത സ്ഥിതിയാണുള്ളത്. സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ചേ മതിയാകൂ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ഇയാളോട് ആശുപത്രിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും വിസമ്മതിച്ചത് കൊണ്ടാണ് ഇത്തരമൊരു അവസ്ഥ വന്നതെന്നും മേയര്‍ വ്യക്തമാക്കി.
Post Your Comments