Latest NewsKeralaIndia

ആറ്റുകാൽ പൊങ്കാലയിട്ട നടി ചിപ്പിയെ അപമാനിക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗവുമായി ഇടത് പ്രാസംഗീകന്‍ ശ്രീചിത്രന്‍ എം.ജെ, കടുത്ത പ്രതിഷേധം

വിമര്‍ശനമുയര്‍ന്നതോടെ പോസ്റ്റ് ഡിലിറ്റ് ചെയ്തുവെങ്കിലും സോഷ്യല്‍ മീഡിയകളില്‍ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കുകയും ഇതിനെതിരെ കടുത്ത പ്രതിഷേധം നടക്കുകയുമാണ് .

ആറ്റുകാല്‍ പൊങ്കാല പതിവായി ഇടുന്നതിന്റെ പേരില്‍ പ്രശസ്ത സിനിമാ നടി ചിപ്പിയെ അപമാനിക്കുന്ന തരത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗവുമായി ഇടത് എഴുത്തുകാരനും പ്രാംസംഗീകനുമായ ശ്രീ ചിത്രന്‍എം.ജെ. ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീ ചിത്രന്റെ ദ്വയാര്‍ത്ഥ പ്രയോഗം. വിമര്‍ശനമുയര്‍ന്നതോടെ പോസ്റ്റ് ഡിലിറ്റ് ചെയ്തുവെങ്കിലും സോഷ്യല്‍ മീഡിയകളില്‍ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കുകയും ഇതിനെതിരെ കടുത്ത പ്രതിഷേധം നടക്കുകയുമാണ് .

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത നടി ചിപ്പിയുമായി ബന്ധപ്പെട്ടാണ് ശ്രീ ചിത്രന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ‘ചിപ്പിയുടെ അടുപ്പ് കണ്ടു, വര്‍ഷങ്ങളായുള്ള എന്റെ ആചാരമാണ്, എല്ലാം ദേവീകാരുണ്യം , ഇത്തവണത്തെ പൊങ്കാലയും തൃപ്തിയായി ” എന്നാണ് പരിഹാസം.

ചിപ്പിയെ പരിഹസിച്ചുള്ള നിരവധി ഫേസ്ബുക്ക് കമന്റുകള്‍ക്ക് പിന്തുണ നല്‍കി ശ്രീ ചിത്രന്‍ അശ്‌ളീല ചുവയുള്ള കമന്റുകളും ഇട്ടിരുന്നു. ദ്വയാര്‍ത്ഥ പ്രയോഗം ഹിന്ദു വിശ്വാസത്തില്‍ പങ്കെടുത്ത സ്ത്രീയെ അപമാനിക്കുന്നതരത്തിലുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. ഇവരുടെയല്ലാം സ്ത്രീ വിരുദ്ധ മനസാണ് ഇത്തരം കുറിപ്പുകളിലൂടെ പ്രതിഫലിക്കുന്നതെന്നും ചിലര്‍ വിമര്‍ശിക്കുന്നു. ചില പോസ്റ്റുകൾ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button