കണ്ണൂര്‍: കവിതാ മോഷണ വിവാദം കെട്ടടങ്ങും മുമ്പേ ശ്രീചിത്രന് പൊതു വേദി നല്‍കി ഡിവൈഎഫ്‌ഐ. പുനരുത്ഥാനത്തിന്റെ പുത്തന്‍ വഴികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താനാണ് ഡിവൈഎഫ്‌ഐ ചേരാപുരം വില്ലേജ് കമ്മറ്റിയും സ.ആലിഹസ്സന്‍ പഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സംവാദ സായാഹ്നത്തില്‍ ശ്രീചിത്രന് അവസരം നല്‍കിയിരിക്കുന്നത്.
2011 ല്‍ യുവ കവി എസ് കലേഷ് എഴുതിയ ‘ അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാന്‍/നീ ‘ എന്ന കവിത മോഷ്ടിച്ചു എന്ന ആരോപണമാണ് ദീപാ നിശാന്തിനും എം.ജെ ശ്രീ ചിത്രനും എതിരെയുള്ളത്. ഈ കവിത ചെറിയ മാറ്റങ്ങള്‍ വരുത്തി ദീപയുടെ പേരില്‍ കോളേജ് അധ്യാപക സംഘടനയുടെ മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ സംഗതി വിവാദമായതോടെ ശ്രീചിത്രന്‍ തന്റേതാണെന്ന് പറഞ്ഞ് നല്‍കിയ കവിതയാണെന്നും അതില്‍ മാറ്റം വരുത്തിയത് അയാളാണെന്നും ദീപ പറയുകയായിരുന്നു.
ഇന്ന് വൈക്കീട്ടാണ് ഡിവൈഎഫ്‌ഐയുടെ പരിപാടി. ശ്രീചിത്രനെ കൂടാതെ പി എം ഗീത ടീച്ചര്‍, അഡ്വ. ഇ കെ നാരായണന്‍, അഡ്വ. എം സിജു, നിജേഷ് അരവിന്ദ്, രാജേഷ് നാദാപുരം, കെ ടി അബ്ദുറഹിമാന്‍ എന്നിവരും സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്.
Post Your Comments