തിരുവനന്തപുരം: അടുത്തത് നിനക്കാണ്… കരുതിയിരുന്നോ ? യുവതിപ്രവേശനത്തെ അനുകൂലിച്ച ശ്രീചിത്രന് വധഭീഷണി. സാംസ്‌കാരികപ്രവര്‍ത്തകനും കലാനിരൂപകനുമായ ശ്രീചിത്രന്‍ എം.ജെയ്ക്ക് ആണ് വധഭീഷണി. ഇന്റര്‍നെറ്റ് കോളിലൂടെ ‘സൂക്ഷിച്ചോ, അടുത്തത് നീയാണ്’ എന്ന ഭീഷണിയാണ് ഉണ്ടായതെന്ന് ശ്രീചിത്രന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. എഴുത്തുകാരന്‍ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസ് ആക്രമിച്ചതിന് പിന്നാലെയാണ് ഭീഷണിയെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ച് ശ്രീചിത്രന്‍ പ്രസംഗിക്കുകയും എഴുതുകയും ചെയ്തിരുന്നു.
Post Your Comments