തിരുവനന്തപുരം: പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയില്‍ അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ തയ്യാറാല്ലെന്ന് പറഞ്ഞ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ പ്രതിഷേധം കനക്കുന്നു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക നിരീക്ഷകന്‍ ശ്രീചിത്രന്‍ എംജെ. അനില്‍ രാധാകൃഷ്ണ മേനോനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീചിത്രന്‍ രൂക്ഷവിമര്‍ശനമുന്നയിച്ചത്. കോളേജ് പ്രിന്‍സിപ്പാളിനെയും വിമര്‍ശനമുണ്ട്.
ജാതിപ്പുളപ്പും വംശീയതയും അഹന്തയും മനുഷ്യരോടുള്ള വെറുപ്പും കൊണ്ട് പുണ്ണുപിടിച്ച നിങ്ങളുടെ തലച്ചോറ് ഇങ്ങനെയേ പ്രവര്‍ത്തിക്കൂ എന്നതില്‍ ഒരത്ഭുതവുമില്ലെന്നാണ് ശ്രീചിത്രന്‍ പറഞ്ഞത്. എല്ലാ അധികാരികളിലും ചരിത്രപരമായി ദുരാധികാരം കയ്യിലുള്ളവരോട് അടിമത്തമുള്ള ഒരു മനസ്സുണ്ടെന്നും മേനോനെ കയ്യൊഴിയാനും മനുഷ്യനെ കാണാനും കഴിയുന്ന പ്രിന്‍സിപ്പാള്‍മാര്‍ ചരിത്രത്തിലപൂര്‍വ്വമാണെന്നും അദ്ദേഹം പറഞ്ഞു.
കോളേജിലെ വിദ്യര്‍ഥികള്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നതാണ് തന്നെ അത്ഭുതപ്പെടുത്തുന്നതെന്നും നിങ്ങള്‍ വിളിച്ചു കൊണ്ടുവന്ന അതിഥിയുണ്ടെങ്കില്‍ ഞാന്‍ വേദിയിലിരിക്കില്ല എന്നു പറഞ്ഞ ആ മേനോനോട് ‘ ഇറങ്ങിപ്പോടാ കോപ്പേ’ എന്ന് പറയാന്‍ നിങ്ങള്‍ക്കാകുമായിരുന്നില്ലേയെന്നും ശ്രീചിത്രന്‍ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എനിക്കാ സംവിധായകന്‍ മേനോനോടൊന്നും പറയാനില്ല.
ജാതിപ്പുളപ്പും വംശീയതയും അഹന്തയും മനുഷ്യരോടുള്ള വെറുപ്പും കൊണ്ട് പുണ്ണുപിടിച്ച നിങ്ങളുടെ തലച്ചോറ് ഇങ്ങനെയേ പ്രവര്‍ത്തിക്കൂ. ഒരത്ഭുതവുമില്ല.
എനിക്കാ പ്രിന്‍സിപ്പാളോടൊന്നും പറയാനില്ല.
എല്ലാ അധികാരികളിലും ചരിത്രപരമായി ദുരാധികാരം കയ്യിലുള്ളവരോട് അടിമത്തമുള്ള ഒരു മനസ്സുണ്ട്. മേനോനെ കയ്യൊഴിയാനും മനുഷ്യനെ കാണാനും കഴിയുന്ന പ്രിന്‍സിപ്പാള്‍മാര്‍ ചരിത്രത്തിലപൂര്‍വ്വമാണ്. ‘ ഞാന്‍ പോലീസിനെ വിളിക്കും, സെക്യൂരിറ്റിയെ വിളിക്കും’ എന്നു പറയാനേ അവര്‍ക്കറിയൂ.
പക്ഷേ
എന്റെ വിദ്യാര്‍ത്ഥി സുഹൃത്തുക്കളേ,
നിങ്ങള്‍ക്കറിയുമായിരുന്നില്ലേ,
നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ലേ
നിങ്ങള്‍ വിളിച്ചു അവിടെ കൊണ്ടുവന്ന അതിഥിയുണ്ടെങ്കില്‍ ഞാന്‍ വേദിയിലിരിക്കില്ല എന്നു പറഞ്ഞ ആ മേനോനോട്
‘ ഇറങ്ങിപ്പോടാ കോപ്പേ’ ‘
എന്ന് പറയാന്‍?
– കേരളപ്പിറവിയുടെ കാഴ്ച്ചക്കണി.
Post Your Comments