![Kuwait](/wp-content/uploads/2019/12/Kuwait.jpg)
കുവൈറ്റ്: കുവൈറ്റിൽ ഇന്ന് മുതല്‍ എല്ലാ സിനിമാശാലകളും ഹോട്ടല്‍ ഹാളുകളും വെഡ്ഡിംഗ് ഹാളുകളും താല്‍ക്കാലികമായി അടച്ചിടാൻ നിർദേശം. കുവൈറ്റ് കാബിനറ്റിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇതോടെ രാജ്യത്ത് ആളുകള്‍ ഒത്തുകൂടുന്നതിനുള്ള സാഹചര്യം ഒഴിവാക്കാനാകുമെന്നാണ് നിഗമനം. ഇതോടൊപ്പം കുവൈറ്റിലെ സ്കൂളുകളുടെ അവധി മാര്‍ച്ച് 15 മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടാനും തീരുമാനം ആയിരുന്നു.
Post Your Comments