കാലിഫോർണിയ : ശക്തമായ ഭൂചലനം. അമേരിക്കയിൽ വടക്കൻ കാലിഫോർണിയയുടെ തീരത്ത് റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച്ച അനുഭവപ്പെട്ടതെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ അറിയിച്ചു. പരിക്കുകളോ നാശനഷ്ടമോ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Also read : ഉത്തരകൊറിയ വീണ്ടും മിസൈലുകൾ പരീക്ഷിച്ചതായി റിപ്പോർട്ട്
ഇക്കഴിഞ്ഞ മാർച്ച് ആറിനും ഭൂചലനം റിപ്പോർട്ട് ചെയ്ടിരുന്നു. യുഎസ്-മെക്സിക്കോ അതിർത്തി പ്രദേശത്തെ മെക്സിക്കൻ സംസ്ഥാനമായ ബജ കാലിഫോർണിയയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വടക്കുകിഴക്ക് മെക്സിക്കാലിയിൽ 30 മൈൽ അകലെയും, ആൽബർട്ടോ ഒവീഡോ മോട്ടയുടെ പട്ടണത്തിന് വടക്ക് ഭാഗത്തും തുടർ ചലനങ്ങൾ ഉണ്ടായതായും യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ടിൽ പറയുന്നു.
Post Your Comments