ചങ്ങനാശ്ശേരി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇനിയൊരറിയിപ്പ് ഉണ്ടാവും വരെ എന്‍എസ്എസിന്‍റെ യൂണിയന്‍ യോഗങ്ങളും കരയോഗത്തിന്‍റെ പൊതുയോഗങ്ങളും ഒഴിവാക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ മുന്‍കരുതലുകളോടും മുഴുവന്‍ സമുദായ അംഗങ്ങളും പൂര്‍ണമായും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അതേസമയം മുന്‍ കരുതലെന്ന നിലയില്‍ നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിലെ ശുശ്രൂഷകള്‍ക്ക് ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പ്രായമുള്ളവരും രോഗ സാധ്യതയുളളവരും സ്വഭവനങ്ങളിലിരുന്നു പ്രാര്‍ത്ഥിക്കണമെന്നും നിർദേശമുണ്ട്.
Post Your Comments