മംഗളൂരു•ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തില്‍ എത്തിയ, കൊറോണ വൈറസിന്റെ ലക്ഷണങ്ങളോടെ ആശുപത്രിയിലെ ഐസോലെഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഒരാളെ കാണാതായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഞായറാഴ്ച എത്തിയ രോഗിയെ കടുത്ത പനിയും കൊറോണ വൈറസിന്റെ ചില ലക്ഷണങ്ങളുമായി വെൻലോക്ക് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വൈറസ് ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം രാത്രി വൈകി ആശുപത്രി ജീവനക്കാരുമായി തർക്കിക്കുകയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുമെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തുപോവുകയും ചെയ്തു.
ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ആളെ കണ്ടെത്താൻ ആരോഗ്യ ഉദ്യോഗസ്ഥർ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. തീരദേശ ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരത്തെ, രോഗിയെ 24 മണിക്കൂർ നിരീക്ഷണത്തിലാക്കുമെന്നും പതിവ് പരിശോധനകൾക്ക് ശേഷം ഡിസ്ചാർജ് ചെയ്യുമെന്നും ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ ഓഫീസർ സിക്കന്ദർ പാഷ വ്യക്തമാക്കിയിരുന്നു.
ജില്ലാ ആരോഗ്യ വകുപ്പ് തിങ്കളാഴ്ച മംഗളൂരു പോലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്.
Post Your Comments