കൊറോണ വൈറസ് ലോകത്തെ ആകെ ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റിവെക്കാന്‍ എ എഫ് സി തീരുമാനം. ഔദ്യോഗികമായി ഇന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. ഇന്ത്യയുടെ ഉള്‍പ്പെടെ ഇനി നടക്കാന്‍ ബാക്കിയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ എല്ലാം മാറ്റിവെക്കും.
മാര്‍ച്ച് 26 ന് നടക്കേണ്ട ഖത്തറിനെതിരായ മത്സരം ഉള്‍പ്പെടെ ഇന്ത്യയുടെ നാല് യോഗ്യതാ മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ഖത്തറിനെതിരായ മത്സരവും മാര്‍ച്ച് 31ന് നടക്കേണ്ട താജികിസ്താന്‍ എതിരായ മത്സരവും, ജൂണില്‍ നടക്കുന്ന അഫ്ഗാന്, ബംഗ്ലാദേശ് മത്സരങ്ങളും ഇനി പുതിയ തീയതിയില്‍ ആകും നടക്കുക.
ഇന്ത്യയുടെ മാത്രമല്ല എ എഫ് സി നടത്തുന്ന മാര്‍ച്ചിലെയും ജൂണിലെയും എല്ലാ യോഗ്യതാ മത്സരങ്ങളും മാറ്റാന്‍ ആണ് തീരുമാനം. ഒക്ടോബറിലും നവംബറിലും ആകും ഇനി ഈ മത്സരങ്ങള്‍ നടക്കുക. യോഗ്യതാ മത്സരങ്ങള്‍ നീട്ടിയതോടെ സ്റ്റിമാച് ഈ ആഴ്ച ക്യാമ്പ് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന ഇന്ത്യന്‍ ക്യാമ്പും ഉപേക്ഷിക്കും.
Post Your Comments