മെല്‍ബണ്‍: വനിത ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചതില്‍ നിര്‍ണായകമായിരുന്നു ഓപ്പണര്‍ ഷെഫാലി വര്‍മ എന്ന 16 കാരിയുടെ പ്രകടനം. അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി 163 റണ്‍സാണ് ഷെഫാലി നേടിയത്. ഇന്ത്യക്ക് മികച്ച തുടക്കം നല്‍കുന്നതില്‍ ഷെഫാലിയുടെ പങ്ക് വലുതാണ്. അതുപോലെയായിരുന്നു 2019 ല്‍ രോഹിതും. ഇന്ത്യക്ക് വേണ്ടി സെമി ഫൈനല്‍ വരെ ഒറ്റക്ക് നിന്നു പോരാടി എന്നാല്‍ സെമിയില്‍ വീണു.
ഒടുവില്‍ നിറ കണ്ണുകളോടെ നില്‍ക്കുന്നതാണ് കണ്ടത് അതു പോലെ തന്നെയായിരുന്നു ഷെഫാലിയും. കലാശ പോരോട്ടത്തിനിങ്ങിയപ്പോള്‍ 2 റണ്‍സുമായി മടക്കം ഒടുവില്‍ നിറകണ്ണുകളോടെ ആ 16കാരി. ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഷെഫാലി വെര്‍മ. ഷെഫാലി വീണതോടെ ഇന്ത്യയുടെ തുടക്കവും പാളി. ചീട്ടുകൊട്ടാരം പേലെ ഇന്ത്യന്‍ വനിതകള്‍ തകര്‍ന്നുവീണു.
It's ok Shafali verma, you've achieved more than what a 16 year old can do ?? don't be sad ?? We are proud you #shafaliverma #T20WorldCup #INDvAUS #TeamIndia #Shafali #fanof @hardikpandya7 ? pic.twitter.com/Wwbno563zT
— HARDIK DHARAMDHARI (Chota Pandya) (@HARDIKBANNA1008) March 8, 2020
മത്സരശേഷം വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കും മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷിയായി. ഇന്ത്യയുടെ കൗമാരതാരം ഷെഫാലിയുടെ കരയുന്ന മുഖമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ വേദനിപ്പിച്ചത്. ആ നിമിഷം ഏതൊരു ക്രിക്കറ്റ് പ്രേമിയുടേയും മനസ്സില്‍ വന്നിരിക്കുക രോഹിത് നിറകണ്ണുകളോടെ നില്‍ക്കുന്നതായിരിക്കും. സഹതാരങ്ങള്‍ ഷെഫാലിയെ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം
Post Your Comments