![Kamal Nath](/wp-content/uploads/2019/08/Kamal-Nath.jpg)
ഭോപ്പാല്‍: മധ്യപ്രദേശില്‍ “കാണാതായ” സ്വതന്ത്ര എം.എല്‍.എ. ഭോപ്പാലില്‍ തിരിച്ചെത്തി. ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നു വിശദീകരണം. കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന, ബുര്‍ഹാന്‍പുരില്‍നിന്നുള്ള എം.എല്‍.എ. സുരേന്ദ്ര സിങ് ഷേര ഇന്നലെ ഉച്ചകഴിഞ്ഞ് ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗമാണ് ഭോപ്പാലിലെത്തിയത്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും കമല്‍നാഥ് സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്നും സുരേന്ദ്ര സിങ് ഷേര വ്യക്‌തമാക്കി.
അതേസമയം, കോണ്‍ഗ്രസില്‍നിന്ന് ജീവനു ഭീഷണിയുണ്ടെന്നു വെളിപ്പെടുത്തി ബി.ജെ.പി. എം.എല്‍.എ. സഞ്‌ജയ് പഥക് രംഗത്തെത്തി. ബിജെപി വിട്ട് കോൺഗ്രസിൽ ചേരാത്തതിന് പ്രതികാര നടപടിയായി കമൽനാഥ് സർക്കാർ സഞ്ജയ് പഥകിന്റെ റിസോർട്ട് പൊളിച്ചു നീക്കിയിരുന്നു.
Post Your Comments