കൊച്ചി : കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതോടെ കൊച്ചിയിലും ജാഗ്രത ശക്തമാക്കി. രോഗബാധിതരായ കുടുംബം കൊച്ചി നെടുമ്ബാശ്ശേരിയിലാണ് വിമാനം ഇറങ്ങിയത്. ഈ പശ്ചാത്തലത്തിലാണ് കൊച്ചിയില്‍ ജാഗ്രത പുറപ്പെടുവിച്ചത്. നെടുമ്ബാശ്ശേരിയില്‍ ജില്ലാ കളക്ടര്‍ അടിയന്തരയോഗം വിളിച്ചു.
ഫെബ്രുവരി 29 നാണ് രോഗബാധിതര്‍ ഇറ്റലി സന്ദര്‍ശനത്തിന് ശേഷം ദോഹ വഴി കൊച്ചിയിലെത്തിയത്. ഖത്തര്‍ എയര്‍വെയ്സിന്റെ തന്നെ ക്യൂആര്‍ 514 നമ്ബര്‍ വിമാനത്തില്‍ കുടുംബം രാവിലെ 8.20 ഓടെ കൊച്ചിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വകാര്യകാറില്‍ വീട്ടിലേക്ക് പോയി. ഈ വിമാനത്തില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി.
കുടുംബം കൊച്ചിയിലെത്തിയ വിമാനത്തില്‍ 82 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഈ വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ കേരളത്തില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇറ്റലി അടക്കം കൊറോണ രൂക്ഷമായി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ പോയിട്ട് മടങ്ങിവരുന്നവര്‍ ഉറപ്പായും വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണം. ഇല്ലെങ്കില്‍ കുറ്റകൃത്യമായി കണക്കാക്കേണ്ടി വരുമെന്ന് മന്ത്രി ശൈലജ പറഞ്ഞു.
Post Your Comments