ബെംഗളൂരു : ഐഎസ്എൽ പ്ലേ ഓഫിലെ ആദ്യ പാദത്തിലെ രണ്ടാം സെമി പോരാട്ടത്തിൽ എടികെയെ തകർത്ത് നിലവിലെ ചാമ്പ്യനായ ബെംഗളൂരു എഫ് സി. രാത്രി 07:30തിന് ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാതെ ഒരു ഗോളിനാണ് എടികെയെ തോൽപ്പിച്ചത്.
?-man @bengalurufc hold their lead to head into the second leg with a slender advantage ?#BFCATK #HeroISL #LetsFootball pic.twitter.com/azmckqt2zF
— Indian Super League (@IndSuperLeague) March 1, 2020
31ആം മിനിറ്റിൽ ദേശോൻ ബ്രൗണിന്റെ കാലുകളിൽ നിന്നുമാണ് വിജയ ഗോൾ പിറന്നത്. അതേസമയം 83ആം മിനിറ്റിൽ നിഷു കുമാറിന് ചുവപ്പ് കാർഡ് കിട്ടിയത് ബെംഗളൂരുവിന് തിരിച്ചടിയായി. മാർച്ച് എട്ടിനാണ് എടികെയും ബെംഗളൂരു എഫ് സിയും തമ്മിലുള്ള അടുത്ത മത്സരം നടക്കുക.
.@ATKFC have failed to trouble @GurpreetGK so far!
Will the storyline change in the second half?#BFCATK #HeroISL #LetsFootball pic.twitter.com/6TMTPBHHPA
— Indian Super League (@IndSuperLeague) March 1, 2020
കഴിഞ്ഞ ദിവസം നടന്ന ആദ്യ പ്ലേ ഓഫ് പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാർ തകർപ്പൻ ജയം നേടിയിരുന്നു. ചെന്നൈയിൻ എഫ് സി ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് എഫ് സി ഗോവയെ തകർത്തത്. 54-ാം മിനിറ്റില്‍ ലൂസിയന്‍ ഗോ, അനിരുദ്ധ ഥാപ്പ(61), എലി സാബിയ(77), ലാലിയാന്‍സുലാ ചാങ്തെ എന്നിവരാണ് വിജയ ഗോളുകൾ നേടിയത്. 85-ാം മിനിറ്റില്‍ സേവിയര്‍ ഗാമയിലൂടെ ഗോവ ആശ്വാസ ഗോള്‍ സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ പോയന്റ് പട്ടികയില്‍ ഒന്നാമനായ ഗോവയുടെ സീസണിലെ ഏറ്റവും വലിയ പരാജയമാണിത്. രണ്ടാം പാദത്തില്‍ ചെന്നൈയിനെ ഗോളടിക്കാന്‍ അനുവദിക്കാതെ നാലു ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമെ ഗോവക്ക് ജയിക്കാൻ സാധിക്കു.
Post Your Comments