ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏറെ കാലമായി പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്തു പോയ ഹര്‍ദിക് പാണ്ഡ്യയെയും ശിഖര്‍ ധവാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ കൂടാതെ പേഴ്‌സര്‍ ഭുവനേശ്വര്‍ കുമാറും ടീമില്‍ ഇടംനേടി. മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ ഇന്ന് പ്രഖ്യാപിച്ചത്. അതെ സമയം പരിക്കിന്റെ പിടിയിലുള്ള രോഹിത് ശര്‍മ്മക്കും ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചിട്ടില്ല.
പരിക്ക് മാറി കഴിഞ്ഞ ദിവസം ഡി.വൈ പട്ടേല്‍ ട്രോഫിയില്‍ ഹര്‍ദിക് പാണ്ഡ്യ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ട് വെടിക്കെട്ട് സെഞ്ച്വറികളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. നേരത്തെ ന്യൂസിലാന്‍ഡ് പര്യടനത്തിന് താരം പരിക്ക് മാറി തിരിച്ചുവരുമെന്ന് കരുതപ്പെട്ടെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയാതിരുന്നതോടെ താരത്തിന് ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. ഹര്‍ദിക് പാണ്ഡ്യ ടീമില്‍ എത്തിയതോടെ ശിവം ദുംബേക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നഷ്ടമായി. കൂടാതെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിരുന്ന കേദാര്‍ ജാദവ്, ശര്‍ദൂള്‍ ഠാക്കൂര്‍ എന്നിവര്‍ക്കും ടീമില്‍ ഇടം ലഭിച്ചട്ടില്ല.
മാര്‍ച്ച് 12ന് ധര്‍മശാലയില്‍ വെച്ച് ആദ്യ ഏകദിനവും മാര്‍ച്ച് 15ന് ലക്‌നൗവില്‍ വെച്ച് രണ്ടാം ഏകദിനവും മാര്‍ച്ച് 18ന് കൊല്‍ക്കത്തയില്‍ വെച്ച് മൂന്നാം ഏകദിനവും നടക്കും.
ഇന്ത്യ സ്‌ക്വാഡ്: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, വിരാട് കോഹ്ലി (സി), കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുശ്വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുമ്ര, നവദീപ് സൈനി, ശുഭ്മാന്‍ ഗില്‍
Post Your Comments