CricketLatest NewsNewsSports

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു ടീമിൽ

മുംബൈ: സിംബാബ്‌വെക്കെതിരായ മൂന്ന് ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കെ എല്‍ രാഹുല്‍ ടീമിനെ നയിക്കും. ശിഖര്‍ ധവാന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായി ടീമില്‍ തുടരും. രാഹുലിന്‍റെ അഭാവത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ധവാനായിരുന്നു ഇന്ത്യയെ നയിച്ചത്. ഐപിഎല്ലിന് പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും രാഹുലിനെയാണ് നായകനായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍, പരമ്പരക്ക് തൊട്ടു മുമ്പ് പരിക്കേറ്റതിനാല്‍ രാഹുലിന് പകരം റിഷഭ് പന്തിനെ നായകനാക്കുകയായിരുന്നു.

ജര്‍മനിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ രാഹുലിനെ വിന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലെടുത്തെങ്കിലും പരമ്പരക്ക് മുമ്പ് കൊവിഡ് ബാധിതനായി. ഇതോടെ വീണ്ടും ടീമില്‍ നിന്ന് പുറത്തായ രാഹുലിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം, മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടി.

Read Also:- പിരീഡ് സമയത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാൻ ‘ഫൂട്ട് മസാജ്’

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: കെഎൽ രാഹുൽ (ക്യാപ്റ്റൻ) ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button