ലോകമെമ്പാടും കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഉപേക്ഷിച്ചു. ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. കൊറോണ പകരുന്നതിനിടെയാണ് ബിസിസിഐ വൈകിയെങ്കിലും ഈ തീരുമാനത്തിലേക്ക് എത്തിചേര്‍ന്നത്. ഐപിഎല്‍ ഏപ്രില്‍ 15വരെ മാറ്റിവെക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ഉപേക്ഷിച്ചിരിക്കുന്നത്.
ലോകമെമ്പാടും പല കായിക ഇനങ്ങളും കൊറോണ ഭീതിയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ബിസിസിഐയില്‍ നിന്ന് ഈ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് ഇനി അവശേഷിക്കുന്നത്. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു ആദ്യം ബിസിസിഐയുടെ തീരുമാനം. എന്നാല്‍ കൊവിഡ് 19 ദിവസംതോറും വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പരമ്പരതന്നെ ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
Post Your Comments