കോട്ടയം : കൊവിഡ് 19 ബാധിച്ച ഇറ്റലിയില്‍ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശികളെ വിമാനത്താവളത്തില്‍ കൂട്ടാന്‍ പോയ മൂന്ന് ബന്ധുക്കളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ക്ക് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്നാണിത്. എയര്‍പോര്‍ട്ടില്‍ രോഗ പരിശോധനക്ക് കുടുംബം വിധേയരായിരുന്നില്ല. ഇവര്‍ സന്ദര്‍ശിച്ച കൊല്ലത്തെ ഒരുവീട്ടിലെ മൂന്ന് പേരെയും അയല്‍വാസികളായ രണ്ടുപേരെയും ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. ഫെബ്രുവരി 29 നാണ് കുടുംബം ഇറ്റലിയില്‍ നിന്ന് എത്തിയത്.
പത്തനംതിട്ട റാന്നി ഐത്തല സ്വദേശികളായ അഞ്ച് പേര്‍ക്കാണ് നിലവില്‍ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടും ആശുപത്രിയിലേക്ക് മാറാന്‍ പറഞ്ഞിട്ടും ഇവര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് നിര്‍ബന്ധിച്ചാണ് ഇവരെ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞിരുന്നു. അച്ഛനും അമ്മയും മകനും അടക്കമുള്ളവരാണ് ഇറ്റലിയില്‍ നിന്ന് എത്തിയത്.
Post Your Comments