ന്യൂഡല്‍ഹി: ഡൽഹി കലാപത്തിനിടെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ആംആദ്മി കൗണ്‍സിലറുമായ താഹിര്‍ ഹുസൈന് ക്ലീൻ ചിറ്റ് നൽകി ഇസ്ലാമിക സംഘടന ജമാഅത്തെ ഇസ്ലാമി.
താഹിര്‍ ഹുസൈന് നിരപരാധിയാണെന്ന അവകാശ വാദവുമായി ആണ് സംഘടന രംഗത്ത് വന്നിരിക്കുന്നത്. ഐ ബി ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി താഹിര്‍ ഹുസൈന് ബന്ധമില്ലെന്നും, കേസ് മനപ്പൂര്‍വ്വം താഹിര്‍ ഹുസൈന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും സംഘടന പറഞ്ഞു.
സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. താഹിര്‍ ഹുസൈന് നിരപരാധിയാണ്. കേസ് മനപ്പൂര്‍വ്വം ഹുസൈന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമാണ് നടക്കുന്നത്. ഭരണ ഘടന ഒരു പൗരന് നല്കിയ അവകാശങ്ങൾക്ക് അനുസരിച്ച് മാത്രമേ ഹുസൈന് ജീവിച്ചിട്ടുള്ളൂ. സംഭവത്തില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഹുസൈന് പോലീസിന് മുന്പില് കീഴടങ്ങുകയായിരുന്നു എന്നും സംഘടന വ്യക്തമാക്കി.
ഐബി ഓഫീസര്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് താഹിര്‍ ഹുസെെന്‍ പിന്തുണയുമായി സംഘടന രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസില്‍ താഹിര്‍ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തത്.
ALSO READ: ബിഡിജെഎസില്‍ നിന്ന് കുട്ടനാട് സീറ്റ് തിരിച്ച് വാങ്ങാന്‍ നീക്കവുമായി ബിജെപി
തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണ് താഹിര്‍ ഹുസൈനുമേല് ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിനും ഒളിവില്‍ പോകാനും ഇയാളെ സഹായിച്ചതായി കരുതുന്നവര്‍ പോലീസ് നിരീക്ഷണത്തിലാണ്.
Post Your Comments