Latest NewsNewsIndia

കൊലയാളി താഹിർ ഹുസൈനെ ന്യായീകരിച്ച് വീണ്ടും ആം ആദ്മി എം എൽ എ രംഗത്ത്.

ഡൽഹി :ഡൽഹി കലാപത്തിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ഐ ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലയുടെ മുഖ്യ പ്രതി മുൻ ആം ആദ്മി കൌൺസിലർ താഹിർ ഹുസൈനെ നിരപരാധിയായി ചിത്രീകരിച്ചുക്കൊണ്ട് ആം ആദ്മി എം എൽ എ അമാനത്തുള്ള ഖാൻ വീണ്ടും രംഗത്ത് .

താഹിർ ഹുസൈനെ പ്രതിയാക്കി മാറ്റിക്കൊണ്ട് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ ഒരു ഗൂഡാലോചന നടക്കുന്നതിന്റെ മറവിൽ മുസ്ലീം സമുദായത്തോടുള്ള വിവേചനം മാത്രമാണെന്നാണ് അമാനുള്ളയുടെ വാദം .വാർത്താ ഏജൻസിയായ എ‌എൻ‌ഐയോട് സംസാരിച്ച അമാനുള്ള താഹിറിനെ ശക്തമായി ന്യായീകരിക്കുകയും ചെയ്തു .

ഒരു മുസ്ലീം ആയിപ്പോയത് മാത്രമാണ് താഹിർ ഹുസൈൻ ചെയ്ത തെറ്റ്. ഇപ്പോൾ സംഭവിക്കുന്നത് എല്ലാം തെറ്റായ കാര്യങ്ങളാണ് . നിലവിൽ താഹിറിനെ ഈ കലാപത്തിന്റെ ആസൂത്രകൻ ആയി കാണിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് . ആ ആസൂത്രണം കലാപം നടത്തിയവരെ രക്ഷിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് . താഹിറിനെ ഇങ്ങനെ കുടുക്കിയത് വഴി കലാപത്തിന്റെ ഉത്തരവാദിത്വം മുസ്ലീം സമുദായത്തിന്റെ മേൽ ചുമത്താനാണ് ഭരണകൂടം ശ്രമിക്കുന്നത് .  ന്യൂനപക്ഷത്തിന്റെ ഭാഗമായ താഹിർ കുറ്റവാളിയും  ഭൂരിപക്ഷത്തിന്റെ പ്രതിനിധിയായ കപിൽ മിശ്ര പുണ്യവാളനും ആയി മാറുന്നു . മുസ്ലീങ്ങളുടെ കടകൾ കത്തിച്ചു, കലാപത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. മരണപ്പെട്ടത് ഒരു ഹിന്ദുവായാലും മുസ്ലീമായാലും കൊലപാതകികൾ ശിക്ഷിക്കപ്പെടണം . കലാപത്തിൽ മരിച്ച മുസ്ലീമുകളുടെ ഘാതകർ ആരാണ് ?അവരുടെ വീഡിയോകളും ചിത്രങ്ങളും ലഭ്യമായിട്ടും എന്തുക്കൊണ്ട് അവർ പിടിക്കപ്പെടുന്നില്ല ?

ഇത് രണ്ടാം തവണയാണ് താഹിർ ഹുസൈനെ പിന്തുണച്ചുക്കൊണ്ട് ആം ആദ്മി എം എൽ എ പരസ്യമായി രംഗത്ത് വരുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button