ന്യൂഡല്‍ഹി : വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് വാള്‍ സ്ട്രീറ്റ് ജേണലിനെതിരെ ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ സഹോദരന്റെ പരാതി. ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന അങ്കിത് ശര്‍മ്മയെ ജയ് ശ്രീരാം വിളിച്ച് വന്ന ജനക്കൂട്ടം ആക്രമിക്കുകയായിരുന്നെന്ന് സഹോദരന്‍ അങ്കുര്‍ ശര്‍മ്മ പറഞ്ഞെന്നായിരുന്നു വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭീകരര്‍ താലിബാന്‍ രീതിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ അങ്കിത് ശര്‍മ്മയുടെ കൊലപാതകികള്‍ ജയ് ശ്രീരാം വിളിച്ചതായി സഹോദരന്‍ പറഞ്ഞെന്ന വ്യാജ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് അങ്കിതിന്റെ സഹോദരന്‍ അങ്കുര്‍ ശര്‍മ്മ പരാതി നല്‍കിയത്.
ഡല്‍ഹിയിലെ ഐ.ബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ്മയെ അതി ക്രൂരമായ രീതിയിലാണ് മതതീവ്രവാദികള്‍ കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ശരീരത്തില്‍ നാനൂറിലധികം മുറിവുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശാരീരികാവയവങ്ങള്‍ പോലും കീറി പുറത്തെടുത്ത നിലയിലായിരുന്നു.തന്റെ കുടുംബത്തെയും സഹോദരനേയും മന:പൂര്‍വ്വം അവഹേളിക്കാനുള്ള ശ്രമമാണ് വാൾസ്ട്രീറ്റ് ജേണൽ ചെയ്തതെന്ന് അങ്കുര്‍ ശര്‍മ്മ വ്യക്തമാക്കി. കേസ് വഴി തിരിച്ചു വിടാനാണ് ഇങ്ങനെ ചെയ്തതെന്നും താന്‍ ഇങ്ങനെ പറഞ്ഞിട്ടേയില്ലെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.
ഡല്‍ഹി പൊലീസിലും മഹാരാഷ്ട്ര പൊലീസിലുമാണ് കേസ് നല്‍കിയിരിക്കുന്നത്.അങ്കിത് ശര്‍മ്മയുടെ വധത്തിനു പിന്നില്‍ എ.എ.പി കൗണ്‍സിലര്‍ താഹിര്‍ ഹസ്സന് പങ്കുണ്ടെന്നായിരുന്നു ആദ്യം മുതല്‍ കുടുംബം ആരോപിച്ചിരുന്നത്. ദൃക്സാക്ഷികളും ഇത് ശരിവെക്കുന്ന മൊഴികളാണ് നല്‍കിയത്. താഹിര്‍ ഹസ്സന്റെ വീടിനു മുകളില്‍ നിന്ന് മാരകായുധങ്ങളുടേയും പെട്രോള്‍ ബോംബുകളുടേയും വലിയ ശേഖരം തന്നെ കണ്ടെത്തുകയും ചെയ്തു. പെട്രോള്‍ ബോംബ് തൊടുത്തുവിടാന്‍ വേണ്ടി കെട്ടിടത്തിനു മുകളില്‍ ഉറപ്പിച്ച പ്രത്യേക സംവിധാനവും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Post Your Comments