ന്യൂഡല്‍ഹി: ഡൽഹി ഓരോ ദിവസം കഴിയുമ്പോഴും ശാന്തമായി വരികെയാണ്. സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി തുടരുന്നു. എന്നാൽ ഐ ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകത്തിൽ ആം ആദ്‌മി നേതാവ് താഹിര്‍ ഹുസൈനെ പിടികൂടാത്തതിൽ വിമർശനം ശക്തമാകുകയാണ്.
സ്ഥിതിഗതികള്‍ ശാന്തമായി തുടരുന്നതിനാല്‍ ഒരാഴ്ച്ചയ്ക്ക് ശേഷം സേനയെ പിന്‍വലിക്കാം എന്ന വിലയിരുത്തലുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാത്തത്തിന്റെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തും. ഡല്‍ഹിയിലെ നിലവിലെ സ്ഥിതി തൃപ്തികരമാണെന്നാണ് ആഭ്യന്തര വകുപ്പിന്റേയും വിലയിരുത്തല്‍.
അതേസമയം കലാപവുമായി ബന്ധപ്പെട്ട് 630 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 123 പേര്‍ക്കെതിരെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ALSO READ: ദേശ പ്രതിജ്ഞയെ അവഹേളിച്ച് പോസ്റ്റർ; എസ് എഫ് ഐക്കാർക്ക് എതിരെ കേസ്
കാലപത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളാണ് ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ പൊതു മുതലാണ് കലാപകാരികള്‍ നശിപ്പിച്ചിരിക്കുന്നത്. നിരവധി പേരുടെ വീടുകളും വാഹനങ്ങളും കടകളും കലാപകാരികള്‍ അഗ്നിക്കിരയാക്കി.
Post Your Comments