KeralaNattuvarthaLatest NewsNews

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട, പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട, പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. താമരശ്ശേരി ഓമശ്ശേരി മേലേതലക്കൽ അർഷാദ്(20) ആണ് 17കാരിയെ പീഡിപ്പിച്ചതിന് പിടിയിലായത്. കഴിഞ്ഞ മാസം രണ്ടിന് രാത്രിയായിരുന്നു സംഭവം. യുവാവ് വീട്ടില്‍ നിന്നും പെൺകുട്ടിയെ വിളിച്ചിറക്കി നിർമാണം നടക്കുന്ന കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.

Also read : രാത്രി വീടിനു പുറത്തിറങ്ങിയ അഭിഭാഷകന് മർദ്ദനമേറ്റ് ദാരുണാന്ത്യം; രണ്ടുപേര്‍ കസ്റ്റഡിയില്‍

പെൺകുട്ടിയുടെ പരാതിയിൽ പോലീസ് അരീക്കോട് ടൗണിൽ നിന്നും വെള്ളിയാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്ത യുവാവിനെ പെരിന്തൽമണ്ണയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button