ജനീവ: കൊറോണ വൈറസ് ബാധ ആഗോള വിദ്യാഭ്യാസ രംഗത്ത് സൃഷ്ടിച്ചിരിക്കുന്നത് വന്‍ പ്രതിസന്ധി. 13 രാജ്യങ്ങളിലായ് 29 കോടി വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം മുടങ്ങിയതായി യുനെസ്കോ അറിയിച്ചു.ഒന്‍പത് രാജ്യങ്ങളില്‍ പ്രാദേശികമായി സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ പൂര്‍ണമായി സ്കൂളുകള്‍ അടച്ചിട്ടാല്‍ 18 കോടി വിദ്യാര്‍ഥികള്‍ക്ക് കൂടി പഠനം മുടങ്ങും. രോഗം ഏറെ ബാധിച്ചിരിക്കുന്ന ഇറ്റലിയില്‍ മാര്‍ച്ച് 15 വരെ രാജ്യത്തെ എല്ലാ സ്കൂളുകള്‍ക്കും അവധിയാണ്.ഇറാന്, ജപ്പാന്, ചൈന എന്നീ രാജ്യങ്ങളിലും പൂര്‍ണമായും സ്കൂളുകള്‍ അടച്ചിട്ട നിലയിലാണ്.
ഇതിനിടെ കോവിഡ് ഭീതി ലോകത്തെ വരിഞ്ഞുമുറുകുമ്പോള്‍ ഫേസ്ബുക്കിന്റെ ഓഫീസുകളും അടയ്ക്കുന്നു. സിങ്കപ്പൂര്‍ ഓഫീസിലെ ഒരു ജീവനക്കാരന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഓഫീസുകള്‍ അടയ്ക്കാന്‍ തീരുമാനമാകുന്നത്. ലണ്ടനിലെ ഓഫീസും സിങ്കപ്പൂരിലെ ആസ്ഥാന ഓഫീസിന്റെ ഭാഗവുമാണ് അടയ്ക്കുന്നത്. രോഗബാധിതനായി കണ്ടെത്തിയ ആളോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഓഫീസുകളില്‍ വൈറസ് മുക്തമാക്കുന്നതിനായി അടച്ചുപൂട്ടുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിക്കഴിഞ്ഞു.
വെള്ളിയാഴ്ചയാണ് ഫേസ്ബുക്കിന്റെ മറീന വണ്‍ ഓഫീസിലെ ജീവനക്കാരന് കൊവിഡ് 19 ബാധ ഉള്ളതായി സ്ഥിരീകരിച്ചത്. അടുത്തിടെ ഇയാള്‍ ലണ്ടന്‍ ഓഫീസ് സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ലണ്ടനിലെ ഓഫീസും അടയ്ക്കാന്‍ തീരുമാനമായത്. മാര്‍ച്ച് 13 വരെ വീട്ടിലിരുന്ന് ജോലി തുടരാനാണ് നിര്‍ദ്ദേശം. രോഗബാധ നിയന്ത്രണ വിധേയമായില്ലെങ്കില്‍ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്ന രിതീയിലേക്ക് കാര്യങ്ങള്‍ മാറിയേക്കുമെന്ന മുന്നറിയിപ്പും സംഘടന നല്കി.
Post Your Comments