ന്യൂഡല്‍ഹി: കോവിഡ്-19 വൈറസ് ബോധവത്കരണവുമായി കേന്ദ്ര സര്‍ക്കാര്‍. കൊറോണയെ നേരിടുന്നതിന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന നിര്‍ദേശങ്ങളാണ് കോള്‍ കണക്ട് ചെയ്യുന്നതിന് തൊട്ടു മുൻപ് ഒരു ചുമയോടുകൂടിയാണ് ഈ ശബ്ദസന്ദേശം ആരംഭിക്കുന്നത്.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ, ടിഷ്യൂ കൊണ്ടോ മൂക്കും വായും പൊത്തുക, കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും സ്പര്‍ശിക്കരുത്, ചുമ, തുമ്മല്‍ എന്നിവ ഉള്ളവരില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുക എന്നിങ്ങനെയാണ് സന്ദേശത്തിൽ പറയുന്നത്.
Post Your Comments