ബീജിംഗ് : കൊറോണ ബാധിതരെ കണ്ടെത്താന്‍ ഇനി സെക്കന്‍ഡുകള്‍. മാരക വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് നിമിഷങ്ങള്‍ക്കകം തിരിച്ചറിയാന്‍ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചെടുത്ത് മാഞ്ചസ്റ്റര്‍, കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍. ഒരേസമയം 100 പേരെ വരെ പരിശോധിച്ച് കൊറോണ ബാധ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഫയര്‍ടിനാസ് എന്ന് പേരിട്ടിരിക്കുന്ന ഈ നിര്‍മ്മിത ബുദ്ധി. പതിനായിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ചൈനയില്‍ മാത്രം കൊറോണ ബാധിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ ആശുപത്രിയില്‍ എത്തുന്നത്.
Read Also : ലോകം കൊറോണ ഭീതിയില്‍ : കനത്ത ജാഗ്രത… പുറത്തയ്ക്ക് ഇറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം
പനി, ചുമ, വയറിളക്കം, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് കൊറോണയുടെ ലക്ഷണങ്ങള്‍. സാധാരണ ജലദോഷപനിയുമായി സാമ്യമുള്ള ലക്ഷണങ്ങളാണ് കൊറോണയുടേത്. സാധാരണ രോഗങ്ങളുമായി എത്തുന്ന രോഗികള്‍ക്ക് കൊറോണ ഇല്ലെന്ന് തീരുമാനിക്കാന്‍ എടുക്കുന്ന സമയം വളരെയേറെ കുറക്കാന്‍ ഫയര്‍ടിനാസിന്റെ വരവോടെ സാധിക്കും. ആയിരം ചതുരശ്ര അടി പ്രദേശത്തുള്ള നൂറ് പേരില്‍ കൊറോണ സംശയമുള്ളത് ആര്‍ക്കൊക്കെയെന്ന് മൈക്രോ സെക്കന്‍ഡ് കൊണ്ട് ഫയര്‍ട്ടിയന്‍സിന് തിരിച്ചറിയാനാകും. കാമറകളും സെന്‍സറുകളുമുപയോഗിച്ചാണ് ഫയര്‍ടിനാസ് ആളുകളെ സ്‌കാന്‍ ചെയ്യുന്നത്. 0.1 ഡിഗ്രി സെല്‍ഷ്യസ് വരെ സൂഷ്മതയില്‍ ശരീരതാപം രേഖപ്പെടുത്താന്‍ ഈ നിര്‍മിത ബുദ്ധിക്കാകും. ആരെങ്കിലും പുക വലിക്കുകയോ മറ്റോ ചെയ്യുന്നുണ്ടെങ്കില്‍ അത് ഫയര്‍ടിനാസിന്റെ താപ നിര്‍ണ്ണയ സംവിധാനത്തെ ബാധിക്കില്ല.
Post Your Comments