Latest NewsNewsInternational

ലോകം കൊറോണ ഭീതിയില്‍ : കനത്ത ജാഗ്രത… പുറത്തയ്ക്ക് ഇറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: ലോകം കൊറോണ ഭീതിയില്‍ ,കനത്ത ജാഗ്രത… പുറത്തയ്ക്ക് ഇറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം. കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നതോടെയാണ് ലോകരാഷ്ട്രങ്ങള്‍ ഭീതിയിലായത്. 87 രാജ്യങ്ങളിലായി മൊത്തം രോഗബാധിതര്‍ 96,979 ആയി. ഇതില്‍ 3311 പേര്‍ മരിച്ചു. ഇന്നലെ 55 പേരാണു മരിച്ചത്.

Read Also : മത്സ്യ-മാംസാഹാരങ്ങള്‍ കഴിച്ചാല്‍ കൊറോണ വരുമോ ? സത്യാവസ്ഥ ഇങ്ങനെ

ഒരാള്‍ക്കു കൂടി രോഗബാധ.16 ഇറ്റലിക്കാര്‍ ഉള്‍പ്പെടെ മൊത്തം രോഗം ബാധിച്ചവര്‍ 30. ഇതില്‍ 3 പേര്‍ (കേരളം) രോഗമുക്തര്‍.

വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന. എല്ലാ സംസ്ഥാനങ്ങളിലും ദ്രുതപ്രതികരണ സേന. ജില്ലാ, ബ്ലോക്ക്, ഗ്രാമ തലങ്ങളിലും ഇത്തരം സേനകള്‍

ഡല്‍ഹിയില്‍ പ്രൈമറി സ്‌കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചു; രാഷ്ട്രപതിഭവനിലെ മുഗള്‍ ഉദ്യാനം നാളെ അടയ്ക്കും.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം ബയോമെട്രിക് ഹാജര്‍ സംവിധാനം നിര്‍ത്തി.

കായിക താരങ്ങള്‍ പരസ്പരം കൈകൊടുക്കുന്നതും ആലിംഗനം ചെയ്യുന്നതും ഒഴിവാക്കാന്‍ നിര്‍ദേശം

വീസ നിയന്ത്രണത്തിനു പുറമേ, ഇന്ത്യയിലെത്തുന്നവര്‍ കോവിഡ് ബാധയില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചെത്തുന്നവര്‍ക്കാണിത്. ഈ മാസം 10 മുതല്‍ പ്രാബല്യം.

ലോകരാഷ്ട്രങ്ങളിലെ മുന്‍കരുതലുകള്‍ ഇങ്ങനെ

ബത്‌ലഹമിലെ തിരുപ്പിറവി ദേവാലയം അടച്ചു. വെസ്റ്റ് ബാങ്കിലെ ഹോട്ടലുകളില്‍ താമസവിലക്ക്. മുസ്ലിം, ക്രിസ്ത്യന്‍ പള്ളികളും മറ്റു സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം.<br />
ന്മ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നത് അനുവദിക്കാന്‍ നീക്കം.
ന്മ ഇറാഖിലെ ഷിയ വിശുദ്ധനഗരമായ കര്‍ബലയില്‍ വെള്ളിയാഴ്ച നമസ്‌കാരം (ജുമുഅ) റദ്ദാക്കി. ഗള്‍ഫിലും ജുമുഅ നമസ്‌കാരത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ നിര്‍ദേശം.

രോഗ ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുന്നവര്‍ക്ക് സൗദി അറേബ്യയില്‍ രണ്ടാഴ്ചത്തെ പ്രവേശനവിലക്ക്. ജിദ്ദ ഫിലിം ഫെസ്റ്റിവല്‍, റിയാദ് സംഗീതോത്സവം എന്നിവ റദ്ദാക്കി

ഗള്‍ഫിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ കുര്‍ബാന നല്‍കുന്നവര്‍ അണുനാശിനി ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. കുര്‍ബാന കൈകളില്‍ സ്വീകരിക്കണം. ദേവാലയ വാതിലുകളില്‍ വിശുദ്ധജലം സൂക്ഷിക്കരുത്.

വടക്കന്‍ ഇറ്റലിയിലെ പള്ളികളില്‍ തിങ്കള്‍ മുതല്‍ ശനി വരെ ദിവസങ്ങളിലെ കുര്‍ബാന റദ്ദാക്കി. ഞായര്‍ കുര്‍ബാനയുടെ കാര്യം വ്യക്തമാക്കിയിട്ടില്ല. 15 വരെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചു

യുഎസില്‍ ഒരു മരണം കൂടി; മൊത്തം മരണം 11. വാഷിങ്ടന്‍, ഫ്‌ലോറിഡ സംസ്ഥാനങ്ങള്‍ക്കു പുറമേ കലിഫോര്‍ണിയയിലും ഹവായിലും അടിയന്തരാവസ്ഥ.

സ്വിറ്റ്‌സര്‍ലന്‍ഡിലും ദക്ഷിണാഫ്രിക്കയിലും ആദ്യമരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button