CricketLatest NewsIndiaNewsSports

വനിത ടി20 ലോകപ്പ് : സെമിപോരാട്ടം മഴ കാരണം ഉപേക്ഷിച്ചു, ചരിത്രത്തിലാദ്യമായി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ

സിഡ്‌നി : വനിത ടി20 ലോകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിപോരാട്ടം മഴ കാരണം ഉപേക്ഷിച്ചതോടെ ചരിത്രത്തിലാദ്യമായി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. സിഡ്‌നിയില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരത്തിനു ടോസിടാൻ പോലും സാധിച്ചില്ല. തുടർന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ഇന്ത്യൻ ടീമിനെ ഫൈനലിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

Also read : ലോകം കാത്തിരിയ്ക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിലെ സുപ്രധാനമായ ചന്ദ്രയാനിന്റെ മൂന്നാം ഘട്ടം 2021 ല്‍ : വിശദാംശങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒയും കേന്ദ്രസര്‍ക്കാരും

ഗ്രൂപ്പ് എയിലെ പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ കളിച്ച നാല് മത്സരങ്ങളും വിജയിച്ച ഇന്ത്യക്ക് . എട്ട് പോയിന്റാണുള്ളത്. എന്നാല്‍ ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളിൽ ജയിച്ച് ആറ് പോയിന്റ് മാത്രമാണുള്ളത്. 10 ഓവര്‍ വീതം എറിയാനുള്ള സാധ്യതകൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. സെമി ഫൈനലിന് റിസര്‍വ് ദിനവും ഇല്ലാതിരുന്നതോടെ അധികം പോയിന്റ് നേടിയ ഇന്ത്യയെ തിരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മില്‍ നടക്കേണ്ട രണ്ടാംസെമിയും മഴ കാരണം ഭീഷണിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button