ന്യൂഡല്‍ഹി: ലോകം കാത്തിരിയ്ക്കുന്ന ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിലെ സുപ്രധാനമായ ചന്ദ്രയാനിന്റെ മൂന്നാം ഘട്ടം 2021 ല്‍. വിശദാംശങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒയും കേന്ദ്രസര്‍ക്കാരും . പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗാണ് ലോകസഭയില്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. മൂന്നാം ചന്ദ്രയാന്‍ ദൗത്യത്തേക്കാള്‍ പ്രാധാന്യത്തോടെ കാണുന്ന ഗഗന്‍യാന്‍ പരീക്ഷണത്തിലെ സുപ്രധാന മുന്നേറ്റങ്ങളും മന്ത്രി വിശദീകരിച്ചു. ‘നാല് ജീവശാസ്ത്ര പരീക്ഷണങ്ങളും രണ്ട് ഭൗതികശാസ്ത്ര പരീക്ഷണങ്ങളും നടത്താനാണ് ബഹിരാകാശ ഗവേഷണ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണമില്ലായ്മയുടെ അവസ്ഥയിലെ പരീക്ഷണം ജൈവീകവും ഭൗതികവുമായി എങ്ങനെ പ്രതികരിക്കുമെന്നതാണ് ദൗത്യത്തിലെ പ്രധാന ലക്ഷ്യം’ സിംഗ് പറഞ്ഞു. ഈ ഘട്ടത്തിലെ വിക്ഷേപണത്തില്‍ ബഹിരാകാശ സഞ്ചാരികളാണ് ദൗത്യം നിര്‍വ്വഹിക്കുക എന്ന വിവരവും അദ്ദേഹം പങ്കുവച്ചു.
ചന്ദ്രയാന്‍ -2ന് ശേഷം രൂപകല്‍പ്പനയുടെ കാര്യത്തിലും വാഹനത്തിന്റെ കരുത്തിന്റെ കാര്യത്തിലും ദൗത്യത്തിന്റെ രൂപരേഖകളെ സംബന്ധിച്ചും ഏറെ മുന്നോട്ടുപോയതായി സിംഗ് സൂചിപ്പിച്ചു. നിലവില്‍ 2021ന്റെ ആദ്യപകുതിയില്‍ത്തന്നെ നടക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
ഗഗന്‍യാന്‍ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികള്‍ക്കൊപ്പം കൊണ്ടുപോകേണ്ട ശുശ്രൂഷാ സംവിധാനങ്ങളും മരുന്നുകളും, സഞ്ചാരികളുടെ ആരോഗ്യനില വിലയിരുത്തുന്ന സംവിധാനങ്ങള്‍, അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കേണ്ട ജീവന്‍രക്ഷാ ഉപകരണങ്ങള്‍, മര്‍ദ്ദത്തെ അതിജീവിക്കാനുള്ള സംവിധാനങ്ങള്‍, അഗ്‌നിശമന സംവിധാനങ്ങള്‍ എന്നിവയെല്ലാം തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും സിംഗ് സഭയില്‍ സൂചിപ്പിച്ചു.
Post Your Comments