Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsUK

പതിനേഴുകാരിയിൽ നിന്ന് 13 വയസ്സുകാരന് നേരിടേണ്ടി വന്നത് ക്രൂര ലൈംഗിക പീഡനം; യുവതി മറ്റൊരാളെ വിവാഹം കഴിച്ച ശേഷവും ആൺകുട്ടിയോടുള്ള പീഡനം തുടർന്നു; ഒടുവിൽ യുവതി ഗർഭിണിയായപ്പോൾ അച്ഛനാരെന്നറിയാൻ ഡിഎന്‍എ ടെസ്റ്റ്

വിവരമറിഞ്ഞ് ഞെട്ടിയ കാമുകന്‍ ഇതില്‍നിന്ന് പിന്മാറണമെന്ന് അപേക്ഷിച്ചെങ്കിലും ലീ കൂട്ടാക്കിയില്ല

ലണ്ടന്‍: പതിനേഴുകാരിയിൽ നിന്ന് 13 വയസ്സുകാരന് നേരിടേണ്ടി വന്നത് ക്രൂര ലൈംഗിക പീഡനം. യുവതി മറ്റൊരാളെ വിവാഹം കഴിച്ച ശേഷവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോടുള്ള ലൈംഗിക പീഡനം തുടർന്നു. ഇതിനിടെ യുവതി മറ്റൊരാളെ വിവാഹം കഴിച്ചു. എന്നാലും 13 വയസ്സുകാരനെ പീഡിപ്പിക്കുന്നതിലായിരുന്നു യുവതിക്ക് താൽപര്യം.

നിലവിൽ 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുകയാണ് ബ്രിട്ടനിലെ ബേര്‍ക്ക്‌ ഷെയറിലെ നഴ്‌സറി ജീവനക്കാരി ലീ കോര്‍ഡിസ്. 2017 ജനുവരിയിലാണ് ലീ ആദ്യമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്ന ഇവര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ 2017 മെയ് മാസത്തില്‍ കാമുകനായ മറ്റൊരാളെ ലീ വിവാഹം കഴിച്ചെങ്കിലും ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു.

വിവരമറിഞ്ഞ് ഞെട്ടിയ കാമുകന്‍ ഇതില്‍നിന്ന് പിന്മാറണമെന്ന് അപേക്ഷിച്ചെങ്കിലും ലീ കൂട്ടാക്കിയില്ല. 2018 വരെ പലതവണകളായി ലീ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. നഴ്‌സറി ജീവനക്കാരിയായിരുന്ന ലീ ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടികളെ നോക്കാനായി എത്തിയപ്പോഴാണ് പീഡനം നടത്തിയത്. ആദ്യമായി ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കുമ്ബോള്‍ 17 വയസായിരുന്നു ലീയുടെ പ്രായം.

പിന്നീട് പലതവണ ലീ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെ ഇവര്‍ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്. കുഞ്ഞിന്റെ അച്ഛന്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു.

ALSO READ: കോട്ടയത്ത് വീടിന്റെ കുളിമുറി പരിസരത്തും കിടപ്പുമുറികളിലും കയറി ദമ്പതിമാരുടെ കിടപ്പറ രംഗങ്ങൾ മൊബൈലില്‍ ചിത്രീകരിക്കും; സ്വകാര്യ രംഗം സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കും; പൊലീസിനെ കുടുക്കിയ യുവാവിനെ പിടികൂടി

അതേസമയം, വിചാരണ വേളയില്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ ലീ നിഷേധിച്ചു. 13 വയസ്സുകാരനാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു ലീയുടെ വാദം. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി. ലീ ആണ്‍കുട്ടിക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ തെളിവായി പരിഗണിച്ചാണ് ഈ വാദങ്ങള്‍ കോടതി തള്ളിയത്. കേസില്‍ ഏപ്രില്‍ മൂന്നിന് വിധി പറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button