ന്യൂഡല്‍ഹി: കോവിഡ് 19 പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടി മാറ്റിവെച്ചു. ഉച്ചകോടിക്കായി ബ്രസല്‍സിലേക്ക് പോകേണ്ടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര റദ്ദാക്കി. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ബെല്‍ജിയം-ഇന്ത്യ ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നും ഇരു കൂട്ടര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ഉച്ചകോടി പുനക്രമീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
അതേ സമയം പ്രധാനമന്ത്രി മോദി ബംഗ്ലാദേശ് സന്ദര്‍ശിക്കുമെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പ്രത്യകേ ക്ഷണം സ്വീകരിച്ച് അദ്ദേഹം ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കും.
ആശങ്ക വര്‍ധിപ്പിച്ച് കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് പടരുന്നു. ഹോങ്കോംഗില്‍ കൊറോണ ബാധയുള്ള വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിന് പിന്നാലെ വളര്‍ത്തുനായക്ക് കൊറോണ സ്ഥിരീകരിച്ചു. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് കൊറോണ പടര്‍ന്ന ആദ്യ സംഭവമാണ് ഇത്. വൈറസ് ബാധ ചെറിയ രീതിയിലാണുള്ളതെന്നാണ് വിവരം. ഇതിനോടകം തന്നെ ഹോങ്കോംഗില്‍ 100 പേരിലാണ് കൊറോണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ALSO READ: കോവിഡ്-19: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 30 ആയി; പുതിയ വിവരങ്ങൾ ഇങ്ങനെ
പോമറേനിയന്‍ വിഭാഗത്തിലുള്ള നായയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മൂക്കിലൂടെയും മുഖത്ത് കൂടിയുമുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചിരിക്കുന്നതെന്നാണ് വിവരം.
Post Your Comments