ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മുന്നൊരുക്കങ്ങള്‍ വളരെ നേരത്തെ ആരംഭിച്ച ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ മാസാവസാനം തങ്ങളുടെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയില്‍ മുന്നൊരുക്ക ക്യാമ്പ് ആരംഭിച്ച റോയല്‍സ് ഇപ്പോള്‍ പരിശീലന ക്യാമ്പ് നാഗ്പൂരിലേക്ക് മാറ്റിയിരിക്കുകയാണ്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, വരുണ്‍ആരോണ്‍, യാശ്വസി ജൈസ്വാള്‍ എന്നിവരും നാഗ്പൂരിലെ ക്യാമ്പിലെത്തിയിട്ടുണ്ട്. മാര്‍ച്ച് 2 മുതല്‍ 7 വരെയാണ് നാഗ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സ് പരിശീലനം നടത്തുക.
നാഗ്പൂരിലെ റോയല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിലാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. ക്രിക്കറ്റ് പരിശീലനത്തിന് ഇന്ത്യയില്‍ ലഭ്യമാകുന്ന ഏറ്റവും മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒന്നാണിത്. ഗുവാഹത്തിയില്‍ നടന്ന രാജസ്ഥാന്റെ മൂന്ന് ദിന ക്യാമ്പിലുണ്ടായിരുന്ന റോബിന്‍ ഉത്തപ്പ, അനൂജ് റാവത്ത്, മയങ്ക് മര്‍ക്കണ്ടെ, ആകാശ് സിംഗ് എന്നിവര്‍ക്കൊപ്പം ടീമിലെ കൂടുതല്‍ സൂപ്പര്‍ താരങ്ങള്‍ നാഗ്പൂര്‍ ക്യാമ്പില്‍ ചേര്‍ന്നിട്ടുണ്ട്. പ്രധാനമായും ടെക്‌നിക്കല്‍ സ്‌കില്ലുകള്‍ക്ക് വേണ്ടിയായിരിക്കും പരിശീലനത്തില്‍ കൂടുതല്‍ സമയവും ടീമംഗങ്ങള്‍ സമയം ചിലവഴിക്കുക.
Post Your Comments