Latest NewsIndiaNews

നിപ, കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന്‍റെ നേട്ടങ്ങളെ പരാമര്‍ശിച്ച് ബിബിസി

ന്യൂഡല്‍ഹി: നിപ, കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന്‍റെ നേട്ടങ്ങളെ പരാമര്‍ശിച്ച് ബിബിസി ഇന്ത്യയുടെ ‘വര്‍ക്ക് ലൈഫ് ഇന്ത്യ’. ചൈനീസ് മധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്‍, സുബോധ് റായ്, ഡോ. ഷാഹിദ് ജമാല്‍ എന്നിവര്‍ പങ്കെടുത്ത ചർച്ചയിലാണ് ഇക്കാര്യം ചർച്ചയായത്. കേരളത്തില്‍ മൂന്ന് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അവര്‍ക്ക് രോഗം ഭേദമായി. നിപ, സിക വൈറസുകള്‍ക്കെതിരെയും കേരളം പോരാടുകയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് അവതാരക ദേവിന ഗുപ്ത വ്യക്തമാക്കുകയായിരുന്നു.

Read also: രാജ്യത്തിന് പുറത്തുള്ള 17 ഇന്ത്യക്കാരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി വി. മുരളീധരന്‍

ആരോഗ്യ മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കേരളത്തിലെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ വളരെ മികച്ചതാണെന്നും പ്രമുഖ വൈറോളജിസ്റ്റായ ഡോക്ടര്‍ ഷഹീദ് ജമീൽ മറുപടി നൽകി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ജനങ്ങൾ ആദ്യം എത്തുന്ന സ്ഥലം. ഒരു വശത്ത് അവ നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ മറ്റൊരു വശത്ത് രോഗനിര്‍ണയം വളരെ ഫലപ്രദമായി ചെയ്യുന്നു. ഈ വൈറസുകളെയും അതിന്റെ വ്യാപനത്തെയും അവര്‍ മികച്ച രീതയില്‍ പിന്തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button