Latest NewsNewsIndia

രാജ്യത്തിന് പുറത്തുള്ള 17 ഇന്ത്യക്കാരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി വി. മുരളീധരന്‍

ന്യൂഡൽഹി: രാജ്യത്തിന് പുറത്തുള്ള 17 ഇന്ത്യക്കാരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. 17-ല്‍ 16 എണ്ണവും ജപ്പാന്റെ ആഡംഭര കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ യാത്ര ചെയ്തവര്‍ക്കാണ്. അവരെല്ലാം ജപ്പാനില്‍ ചികിത്സയിലാണ്. അവശേഷിച്ച ഒരാള്‍ യുഎഇയില്‍ ചികിത്സയിലാണെന്നും മുരളീധരന്‍ വ്യക്തമാക്കി. കൊറോണ ബാധ ആരംഭിച്ചയുടനെ ചൈനയില്‍ നിന്ന് വിദേശപൗരന്മാരെ അടക്കം പുറത്തെത്തിക്കാന്‍ കഴിഞ്ഞു. അതില്‍ 723 ഇന്ത്യക്കാരും 43പേര്‍ വിദേശപൗരന്മാരുമായിരുന്നുവെന്നും ലോകസഭയിലെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button