KeralaLatest NewsNews

മാഗസീനിന്റെ പേര് ‘ഉറ മറച്ചത്’; നൽകിയിരിക്കുന്നത് കോണ്ടം കൊണ്ട് പകുതി മറച്ച ഏത്തപ്പഴത്തിന്റെ ചിത്രം; എസ്എഫ്ഐയ്‌ക്കെതിരെ കെഎസ് യുവും എബിവിപിയും

കാസർഗോഡ്: മുന്നാട് പീപ്പിൾസ് കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിന്റെ മാഗസീനിനെതിരെ കെ എസ് യുവും എബിവിപിയും രംഗത്ത്. ഉറ മറച്ചത് എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന മാഗസീനിന്റെ കവർ കോണ്ടം കൊണ്ട് പകുതി മറച്ച ഏത്തപ്പഴത്തിന്റെ ചിത്രമാണ്. മറയില്ലാത്ത ചില തുറന്നെഴുത്തുകൾ എന്നും കവറിൽ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗികത, ലിംഗസമത്വം തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള അന്വേഷണമാണ് മാഗസീനെന്ന് കോളജ് സ്റ്റുഡന്റ്‌സ് യൂണിയൻ ചെയർമാനും എസ്‌എഫ്‌ഐ നേതാവുമായ ആഷിക് മുസ്തഫ പറയുകയുണ്ടായി.

Read also:എന്റെ കുഞ്ഞിനെ ദൈവം രക്ഷിക്കട്ടെ; പൃഥ്വിരാജിനായി പ്രാർത്ഥനയോടെ സുകുമാരൻ

ഇതിനെതിരെയാണ് കെ എസ് യുവും എബിവിപിയും രംഗത്തെത്തിയിരിക്കുന്നത്. ലൈംഗികത സ്വീകരിക്കുന്നതിനായി എസ്എഫ്ഐ മാർക്സിസത്തിൽ നിന്ന് വ്യതിചലിക്കുന്നതായി എബിവിപി വ്യക്തമാക്കി. ആർത്തവം ചർച്ച ചെയ്യപ്പെടേണ്ടതാണ്. എന്നാൽ കോളജ് മാഗസീൻ അതിനുള്ള ഇടമല്ല. മാധ്യമശ്രദ്ധ നേടുന്നതിനായാണ് ഇതെന്നും അവർ കുറ്റപ്പെടുത്തി. പൊലീസിലും കളക്ടർക്കും കണ്ണൂർ സർവകലാശാലയിലും പ്രധാനമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിലും കെ എസ് യു പരാതി നൽകിയിട്ടുണ്ട്. അതിൽ അശ്ലീല വാക്കുകളും അനുചിതമായ ചിത്രങ്ങളും നിറഞ്ഞിരിക്കുന്നു. ഞങ്ങൾക്ക് മാസിക വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു കെഎസ്‌യു ജില്ലാ സെക്രട്ടറി മാർട്ടിൻ അബ്രഹാം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button