ആടുജീവിതം എന്ന ചിത്രത്തിനായി കഠിനപ്രയത്നത്തിലാണ് നടൻ പൃഥ്വിരാജ്. കഥാപാത്രമായ നജീബാകാനുള്ള ശ്രമത്തിലാണ് താനെന്ന് താരം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊതുപരിപാടികളിൽ ഒക്കെ അദ്ദേഹം കട്ടത്താടിയില്‍ മെലിഞ്ഞ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ആടുജീവിതം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ താന്‍ അടുത്ത ചിത്രത്തെക്കുറിച്ച് ചിന്തിക്കുള്ളൂയെന്നും ആടുജീവിതത്തിനായി നാട് വിടുകയാണ് താനെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.
Read also: ഒരിക്കല്‍ ഒളിച്ചോടിയ ശേഷം പിരിഞ്ഞ വധുവിന്റെ അമ്മയും വരന്റെ അച്ഛനും വീണ്ടും ഒളിച്ചോടി
നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയത്. തന്റെ പ്രാര്‍ത്ഥനകള്‍ മകനൊപ്പമുണ്ടെന്ന് വ്യക്തമാക്കി മല്ലിക സുകുമാരനും രംഗത്തെത്തി. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് ഷെയര്‍ ചെയ്ത് എന്റെ കുഞ്ഞിനെ സര്‍വ്വശക്തനായ ദൈവം തമ്പുരാൻ രക്ഷിക്കട്ടെ എന്നായിരുന്നു മല്ലിക കുറിച്ചത്.
Post Your Comments