വിവാഹം നടക്കുന്നതിന് മുൻപ് ദക്ഷിണ നൽകി അനുഗ്രഹം വാങ്ങിക്കുന്ന ഒരു ചടങ്ങുണ്ട്. കല്യാണപ്പെണ്ണ് വീട്ടിലെ മുതിർന്നവർക്കെല്ലാം ദക്ഷിണ നൽകി അവരുടെ കാലിൽ തൊട്ടാണ് അനുഗ്രഹം വാങ്ങുന്നത്. എന്നാൽ ഇത്തരത്തിലുള്ള ചിരി പടർത്തുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കല്യാണപ്പെണ്ണിന്റെ അമ്മയോ ബന്ധുക്കളിൽ ആരോ ആണ് ദക്ഷിണവാങ്ങി അനുഗ്രഹം നൽകാൻ എത്തി. എന്നാൽ ദക്ഷിണ വാങ്ങിയ ശേഷം കുനിഞ്ഞ് പെണ്ണിന്റെ കാലിൽ തൊടുകയായിരുന്നു. ഇതു കണ്ടതും കല്യാണപ്പെണ്ണിനു ചിരിയടക്കാനായില്ല. കല്യാണപ്പെണ്ണിന്റെ കാൽക്കൽ കുമ്പിട്ട സ്ത്രീയും വിവാഹച്ചടങ്ങിന് എത്തിയവരും എന്തിന്, പൂജാരി തന്നെ ചിരിയടക്കാൻ പാടുപെടുകയായിരുന്നു.
Read also: അർഹത പരിശോധിച്ച് വീടില്ലാത്തവർക്ക് ഇനിയും വീട് നൽകും -മുഖ്യമന്ത്രി
Post Your Comments