മോണ്ടെവീഡിയോ: ഇന്ന് ലൂയിസ് ആൽബർട്ടോ ലക്കല്ലെ പൌയുടെ നേതൃത്വത്തിലുള്ള നാഷണൽ പാർട്ടി അധികാരത്തിൽ വരുമ്പോൾ അത് ഉറുഗ്വേയെന്ന രാജ്യത്തിനു നല്കുന്ന പ്രതീക്ഷ വളരെ വലുതാണ് .കഴിഞ്ഞ 15 വർഷമായി ഇടതുപക്ഷ പാർട്ടിയായ ബ്രോഡ്ഫ്രണ്ടിന്റെ ഭരണത്തിൽ നട്ടം തിരിയുകയായിരുന്നു ഉറുഗ്വേൻ ജനത . ലൂയിസ് ആൽബർട്ടോയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും കുറ്റകൃത്യങ്ങൾ കുറയ്ക്കുമെന്നും വിദേശനയം യാഥാർത്ഥ്യമാക്കുമെന്നും വോട്ടർമാർ പ്രതീക്ഷിക്കുന്നുണ്ട് . കഴിഞ്ഞ നവംബറിൽ രണ്ടു വട്ടമായി നടന്ന തെരെഞ്ഞെടുപ്പിൽ നാഷണൽ പാർട്ടി രണ്ടു വട്ടവും മുന്നിലായിരുന്നു .
ഇടതുപക്ഷ ഭരണത്തിൽ നിന്ന് പിന്തിരിയുന്ന ഏറ്റവും പുതിയ ലാറ്റിനമേരിക്കൻ രാജ്യമാണ് ഉറുഗ്വേ.
Post Your Comments