Latest NewsKeralaIndia

‘അമ്പതിനായിരം രൂപ കൊണ്ട് രണ്ടു ലക്ഷം വീട് പണിതു കൊടുത്ത പിണറായി വിജയന്‍ മരണ മാസാണ്’-നിയമസഭാ രേഖ സഹിതം തെളിവുമായി സന്ദീപ് വാര്യര്‍

പ്രധാനമന്ത്രി ആവാസ് യോജനയുടെ പദ്ധതി പ്രകാരമുള്ള വീടുകളുടെ ക്രെഡിറ്റ് മുഖ്യമന്ത്രി അടിച്ചുമാറ്റിയെന്ന ആരോപണം ശക്തമാവുന്നതിനിടെ നിയമസഭാ രേഖ സഹിതം ട്രോളുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍. ‘അഞ്ചപ്പം കൊണ്ട് 5000 പേരെ ഊട്ടിയ യേശുദേവന്‍ മാസ്സ് ആണെങ്കില്‍ അമ്പതിനായിരം രൂപ കൊണ്ട് രണ്ടു ലക്ഷം വീട് പണിതു കൊടുത്ത പിണറായി വിജയന്‍ മരണ മാസാണ്’-എന്നാണ് സന്ദീപ് വാര്യയരുടെ പരിഹാസം.

തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സന്ദീപ് വാര്യർ നിയമ സഭാരേഖകൾ സഹിതം ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പദ്ധതിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ 2018ല്‍ 1 .5 ലക്ഷം രൂപ നല്‍കിയപ്പോള്‍ അതില്‍ സംസ്ഥാന വിഹിതം വെറു അന്‍പതിനായിരം രൂപയാണ്, രണ്ട് ലക്ഷം രൂപ തദ്ദേശ സ്ഥാപനങ്ങളുടെ വിഹികതമാണ്. പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം ലഭിച്ച്‌ 77 414 വീടുകളില്‍ 20915വീടുകളുടെ നിര്‍മ്മാണം 2018ല്‍ തുടങ്ങിയിരുന്നുവെന്ന് രേഖ വ്യക്തമാക്കുന്നു.

പരമാവധി സഹായം നാല് ലക്ഷം രൂപയാണെന്നും അനൂപ് ജേക്കബ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി കെ.ടി ജലില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം: അഞ്ചപ്പം കൊണ്ട് 5000 പേരെ ഊട്ടിയ യേശുദേവൻ മാസ്സ് ആണെങ്കിൽ അമ്പതിനായിരം രൂപ കൊണ്ട് രണ്ടു ലക്ഷം വീട് പണിതു കൊടുത്ത പിണറായി വിജയൻ മരണ മാസാണ് .

#ക്രെഡിറ്റ്_എടുത്തോ_പുഞ്ചിരി_മതി

shortlink

Related Articles

Post Your Comments

Related Articles


Back to top button