Latest NewsEuropeNewsInternational

മതനിന്ദയുടെ പേരിൽ പാകിസ്ഥാൻ വധശിക്ഷ വിധിച്ച ക്രൈസ്തവ യുവതിക്ക് അഭയം നല്കാൻ ഫ്രാൻസ്.

വയലിൽ ജോലി ചെയ്യുകയായിരുന്ന അമുസ്ലീമായ ആസിയ  അയൽക്കാരായ മുസ്ലീം വീട്ടുകാരുടെ ഗ്ലാസിൽ വെള്ളം കുടിച്ചതിൽ നിന്നുമാണ് പ്രശ്നങ്ങളുടെ തുടക്കം . ഇത് വിലക്കിയ അയൽക്കാരുടെ നടപടിയെ ചോദ്യം ചെയ്തതിനെയാണ് മതനിന്ദയായി വ്യാഖ്യാനിക്കപ്പെട്ടത് .

പാരിസ് :മതനിന്ദ നടത്തിയെന്നതിന്റെ പേരിൽ പാകിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ചു ,പിന്നീട് കുറ്റവിമുക്തയാക്കപ്പെട്ട ആസിയ ബീബിയെന്ന ക്രൈസ്തവയുവതിക്ക് അഭയം നല്കാൻ ഒരുങ്ങി  ഫ്രാൻസ്. ഇന്ന് എലീസി പാലസിൽ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിനെ സന്ദർശിച്ചശേഷം അയിഷ തന്നെയാണ് ഇക്കാര്യം വാർത്താ ഏജൻസികളോട് പറഞ്ഞത് .

.പൌരത്വഭേദഗതിയുടെ മറവിൽ കലാപങ്ങൾ ആസൂത്രണം ചെയ്യുന്ന പാകിസ്ഥാൻ അനുകൂലികൾ ആസിയ ബീബിയെ കുറിച്ച് അറിയണം . മതനിന്ദ നടത്തിയെന്നതിന്റെ പേരിൽ പാകിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച ആസിയ ബീബിയെന്ന ക്രൈസ്തവസ്ത്രീ എട്ടുവർഷമാണ് ജയിലിൽ നരകയാതന അനുഭവിച്ചത് . കഴിഞ്ഞ വർഷം കേസിൽ ഒരുപാട് വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയ സുപ്രീം കോടതി അവരെ  കുറ്റവിമുക്തയാക്കുകയായിരുന്നു . 2010  ലാണ് മതനിന്ദ നടത്തിയെന്ന് ആരോപിച്ചു കർഷകതൊഴിലാളിയും നാലുകുട്ടികളുടെ അമ്മയുമായ ആസിയയെ ജയിലിലടയ്ക്കുന്നത് ,വിചാരണയക്കൊടുവിൽ വധശിക്ഷയും വിധിച്ചു . വയലിൽ വച്ച് ഇസ്ലാമിനെതിരെ പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ് . വയലിൽ ജോലി ചെയ്യുകയായിരുന്ന അമുസ്ലീമായ ആസിയ  അയൽക്കാരായ മുസ്ലീം വീട്ടുകാരുടെ ഗ്ലാസിൽ വെള്ളം കുടിച്ചതിൽ നിന്നുമാണ് പ്രശ്നങ്ങളുടെ തുടക്കം . ഇത് വിലക്കിയ അയൽക്കാരുടെ നടപടിയെ ചോദ്യം ചെയ്തതിനെയാണ് മതനിന്ദയായി വ്യാഖ്യാനിക്കപ്പെട്ടത് .

കുറ്റവിമുക്തയായ ശേഷം ആസിയയും കുടുംബവും പാക്കിസ്ഥാന് വിട്ടു കാനഡയിലേക്ക് കൂടിയേറിയിരുന്നു . 2019 മെയ് മാസത്തിൽ പാകിസ്താൻ വിട്ട് കാനഡയിലേക്ക് പോയ അവർ അന്നുമുതൽ കുടുംബത്തോടൊപ്പം അവിടെ താമസിക്കുന്നു. പാകിസ്ഥാന്റെ തീവ്ര വലതുപക്ഷവിഭാഗമായ തെഹ്രീക്-ഇ-ലബ്ബെയുടെ അനുയായികൾ ഉൾപ്പെടെ ആയിരക്കണക്കിന് മതവിശ്വാസികൾ ബീബിയുടെ മരണത്തിന് ആഹ്വാനം ചെയ്യുകയും തെരുവിൽ ഇറങ്ങുകയും പാകിസ്ഥാനിൽ നിന്ന് പുറത്തുപോകുന്നത് തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു .

കാനഡയിൽ നിന്നും ഫ്രാൻസിലേക്ക് അഭയം ആവശ്യപ്പെട്ടുക്കൊണ്ട് ഫ്രഞ്ച് ഗവണ്മെന്റിന് ആസിയ നിവേദനം സമർപ്പിച്ചിരുന്നു . അതിൻ പ്രകാരമാണ് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ആസിയയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചതും കൂടിക്കാഴ്ച നടത്തിയതും .

shortlink

Related Articles

Post Your Comments

Related Articles


Back to top button