കോഴിക്കോട്: ശാരീരിക അവശതകളുള്ള യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ അമ്മ. കോഴിക്കോട് കോര്‍പറേഷനിലെ വെസ്റ്റ്ഹില്‍ ശാന്തിനഗര്‍ കോളനിയിലെ ഉളിക്കല്വീട്ടില് പുഷ്പലതയുടെ മകള്‍ ജയശ്രീ ആണ് മരിച്ചത്.ഈ മാസം മൂന്നിനാണ് സംഭവം നടക്കുന്നത്. ജയശ്രീയുടെ ഭര്‍ത്താവായ കെ.സി.രതീഷിന്റെ സുഹൃത്താണ് ജയശ്രീ ആത്മഹത്യക്ക് ശ്രമിച്ചെന്ന വിവരം പുഷ്പലതയെ അറിയിക്കുന്നത്. ഉടന്‍ തന്നെ പുഷ്പലത ജയശ്രീയെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയിലെത്തി. സംസാരിക്കാനാവാത്ത അവസ്ഥയിലായിരുന്നു ജയശ്രീ.
ആറു വര്‍ഷം മുമ്പാണ് ജയശ്രീയെ രതീഷ് വിവാഹം ചെയ്യുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ജയശ്രീയ്ക്ക് എല്ല്രോഗത്തെ തുടര്‍ന്ന് ഒരു ഭാഗം ചലനശേഷി നഷ്ടപ്പെട്ടു. സ്ഥിരം മദ്യപാനിയായിരുന്ന രതീഷ് മകളെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നു. പലപ്പോഴും മകളെ വെസ്റ്റ്ഹില്ലിലെ വീട്ടിലേക്ക് കൊണ്ടുവരും. വീട്ടിലെത്തിയും രതീഷ് ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇതിനെ എതിര്‍ത്തപ്പോള്‍ തന്നെയും കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പുഷ്പലത പരാതിയിൽ പറഞ്ഞു. പ്രഭാതകൃത്യം നിർവഹിക്കാൻപോലും പരസഹായം ആവശ്യമുള്ള മകള്‍ക്ക് ഒരിക്കലും ഫാനിൽ കെട്ടിതൂങ്ങി ആത്മഹത്യ ചെയ്യാന്‍ സാധിക്കില്ലെന്നാണ് പ്രേമലത പറയുന്നത്. മകൾ ആശുപത്രിയിലായിരുന്ന സമയത്ത് രതീഷിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. ചികിത്സയിലിരിക്കുമ്പോൾ മകളെ ആശുപത്രിയില്‍ വച്ചും രതീഷ് ഉപദ്രവിച്ചുകൊണ്ടിരുന്നു.കൈവിരല്‍ പിടിച്ച് തിരിക്കുകയും മറ്റും ചെയ്ത രതീഷിന്റെ പെരുമാറ്റം സഹിക്കവയ്യാതെ ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിക്കുകയും അവര്‍ രതീഷിനെ പുറത്താക്കുകയുമായിരുന്നുവെന്നും പുഷ്പലത പറഞ്ഞു.സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പുഷ്പലത സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജിന് പരാതി നല്കി. തുടര്‍ന്ന് സൗത്ത് അസി.കമ്മീഷണര്‍ എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ കമ്മീഷണര്‍ രൂപീകരിച്ചു.
Post Your Comments