ലണ്ടന്‍ : തീവ്ര ഇസ്‌ലാം മത വിശ്വാസിയായ ഷമീമ ബീഗം തന്നെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കാന്‍ ശ്രമിച്ചതായി സഹപാഠിയുടെ വെളിപ്പെടുത്തൽ. ബ്രിട്ടനിലെ ബെത്‌നാല്‍ ഗ്രീന്‍ സ്‌കൂളില്‍ ഷമീമയ്ക്കൊപ്പം പഠിച്ചിരുന്ന വിദ്യാര്‍ത്ഥിയായ ജോൺ ആണ് ഷമീമയ്ക്കെതിരെ വെളിപ്പെടുത്തൽ നടത്തിരിക്കുന്നത്.
വടക്കന്‍ സിറിയയിലെ അല്‍-റോജ് ക്യാമ്ബില്‍ കഴിയുന്ന ഷമീമ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഭാഗമായ എല്ലാവരും സ്വര്‍ഗത്തിലേക്കാണ് പോകുന്നതെന്നും അല്ലെങ്കിൽ നരകത്തിൽ പോകുമെന്നും തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചതായി സുഹൃത്ത് പറയുന്നു. ‘ഭൂമിയില്‍ ഒരു മികച്ച രാജ്യമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത് എന്നാണ് ഷമീമയും , ആമിറയും തന്നോട് പറഞ്ഞത് . വളരെ പെട്ടെന്ന് തന്നെ ഇവരില്‍ മാറ്റങ്ങളുണ്ടായികൊണ്ടിരുന്നു . ഇരുവരും ഇസ്ലാമിക മതവിഭാഗത്തില്‍ വളരെ ആകൃഷ്ടരായി , നിങ്ങള്‍ ഇസ്ലാമിലേക്ക് പോയില്ലെങ്കില്‍ നിങ്ങള്‍ നരകത്തിലേക്ക് പോകുന്നു, നിങ്ങള്‍ മരിക്കും . ഇങ്ങനെയൊക്കെയായിരുന്നു സംസാരം. അവര്‍ മറ്റ് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചു. ‘ -ജോണ്‍ പറയുന്നു.
‘കൂടുതല്‍ വിശദമായി ഐഎസിനെ കുറിച്ച് വിശദീകരിക്കാന്‍ കഴിയുന്ന ഇസ്ലാമിക അധ്യാപകനായ ഇമാമിനെ കാണണമെന്ന് പോലും അമീറ ആഗ്രഹിച്ചിരുന്നു .ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഷമീമയും,അമീറയും സിറിയയിലേക്ക് പോയി. അന്ന് അദ്ധ്യാപകരടക്കം പലരും തന്നോട് ഇതേ പറ്റി അന്വേഷിച്ചതായും’ ജോണ്‍ പറയുന്നു. ഷമീമയും അമീറയും പോയതിനു ശേഷം സ്കൂളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായി . കൂടുതല്‍ കുട്ടികള്‍ ഐഎസില്‍ ചേരാന്‍ പോകുമെന്ന് ഭയന്ന്, കര്‍ശനമായ ഭരണം ഏര്‍പ്പെടുത്തിയെന്നും ജോൺ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
Post Your Comments