Latest NewsKeralaNews

കേരളത്തില്‍ ബിജെപി ഏറ്റവും വലിയ ശക്തിയാകും : ജെ.പി നദ്ദ

ഇസ്ലാമിക ഭീകരവാദത്തിന്റെ വളര്‍ത്തുകേന്ദ്രമായി കേരളം മാറി, പിണറായി സര്‍ക്കാര്‍ തീവ്രവാദികളെ സഹായിക്കുന്നു

കോഴിക്കോട്: കേരളത്തില്‍ ബിജെപി ഏറ്റവും വലിയ ശക്തിയാകുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ. അതിനുള്ള തെളിവാണ് സമ്മേളനത്തിന് എത്തിയ ഈ ജനസാഗരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം വഴിപാടാകരുതെന്ന് സ്പീക്കര്‍ എം.ബി രാജേഷ്

‘നിലവില്‍, കേരളത്തിന്റെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണ്. മത വിധ്വംസക പ്രവര്‍ത്തനങ്ങളുടെ തലസ്ഥാനമായി കേരളം മാറി. പിണറായി വിജയന്‍ സര്‍ക്കാര്‍ എല്ലാവരോടും തുല്യമായി പെരുമാറുന്നുവെന്ന വ്യാജപ്രചാരണം ഉണ്ടാക്കുകയാണ്. എന്നാല്‍, അവര്‍ ഇസ്ലാമിക തീവ്രവാദികളെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇസ്ലാമിക ഭീകരവാദത്തിന്റെ വളര്‍ത്തുകേന്ദ്രമായി കേരളം മാറിയെന്നും സര്‍ക്കാരിന്റെ നിശബ്ദതയാണ് അക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം’, ജെപി നദ്ദ പറഞ്ഞു.

‘മതങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റം ജനങ്ങളെ അസ്വസ്ഥരാക്കുന്നു. ക്രിസ്ത്യന്‍ സമൂഹം അത് പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ നര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ചുള്ള അവരുടെ ആശങ്കകള്‍ പങ്കുവെച്ചെത്തിയിരുന്നു. എന്നാല്‍, അവരുടെ പ്രശ്‌നങ്ങള്‍ പിണറായി വിജയന്‍ പരിഹരിച്ചില്ല. പിണറായി വിജയന്‍ ജനങ്ങളെ വിഭജിച്ചാണ് പരിഗണിക്കുന്നത്’,ജെപി നദ്ദ വ്യക്തമാക്കി.

അതേസമയം,നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണെന്ന് ജെ.പി നദ്ദ പറഞ്ഞു. പാവപ്പെട്ടവര്‍ക്കും, പിന്നാക്കം നില്‍ക്കുന്നവര്‍ക്കും, വനിതകളും, കുട്ടികളും ഉള്‍പ്പെടെ, സമസ്ത മേഖലയിലും ഉള്ളവര്‍ക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button