
കൊച്ചി: മദ്യത്തിനൊപ്പം ടച്ചിംഗ്സ് കഴിക്കുന്നവരാണ് പലരും. അച്ചാറാണ് ഇതില്‍ മുന്‍പന്തിയില്‍. മിച്ചറും കപ്പലണ്ടിയും ബീഫും ചിക്കനും ഒക്കെ അകത്താക്കുന്നവരും ഉണ്ട്. എന്നാല്‍ ഇങ്ങനെ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. അങ്ങനെ എല്ലാ ഭക്ഷണവും ഇനി കഴിച്ചാല്‍ പണി കിട്ടും.
അത്തരത്തിലാണ് പുതിയപഠനങ്ങള്‍ തെളിയിക്കുന്നത്. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളോ ജങ്ക് ഫുഡുകളോ ഉപയോഗിക്കരുത്. ഈ ഭക്ഷണങ്ങള്‍ ശരീരത്തില്‍ ചെന്നാല്‍ കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. മദ്യപിക്കുമ്പോള്‍ തന്നെ പല ആരോഗ്യ പ്രശ്ങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഭക്ഷണ കഴിക്കുമ്പോള്‍ കഴിക്കുമ്പേള്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുകയും ജങ്ക് ഫുഡിലെ രാസവസ്തുക്കള്‍ മദ്യവുമായി ചേര്‍ന്ന് പ്രതി പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഇത് മരണത്തിലേക്ക് വരെ എത്തിച്ചേക്കാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിവതും മദ്യത്തിനൊപ്പം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
എന്നാല്‍ പഴങ്ങളോ പച്ചക്കറികളോ, നട്ട്സോ തുടങ്ങിയവ കഴിക്കുന്നത് നല്ലതായിരിക്കും ഇത് മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കുറക്കാനും സഹായിക്കും. അതിനാല്‍ മദ്യപിക്കുന്നവര്‍ ഇനി ഇത്തരം വസ്തുക്കള്‍ കഴിവതും ഒഴിവാക്കുന്നതായിരിക്കും നല്ലത്.
Post Your Comments