Latest NewsNewsIndia

സി എ എയുടെ മറവില്‍ ഷില്ലോംഗിലും ആസൂത്രിത കലാപം; ഒരാൾ കൊല്ലപ്പെട്ടു; പ്രാദേശിക ഭരണകൂടം പ്രദേശത്ത് കര്‍ഫ്യു പ്രഖ്യാപിച്ചു

മേഘാലയയിലെ ആറ് ജില്ലകളില്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചു

ഷില്ലോംഗ്: പൗരത്വ ഭേദഗതി നിയമത്തിനെ മറയാക്കി ഷില്ലോംഗിലും കലാപം. കലാപത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഖാസി സ്റ്റുഡന്‍സ് യൂണിയനും ഈസ്റ്റ് ഖാസി ഗോത്രവര്‍ഗക്കാരല്ലാത്തവരും തമ്മിലാണ് കലാപമുണ്ടായത്. വീടുകള്‍ക്ക് തീ വെയ്ക്കാനും കലാപകാരികള്‍ ശ്രമം നടത്തിയിരുന്നു. കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക ഭരണകൂടം പ്രദേശത്ത് കര്‍ഫ്യു പ്രഖാപിക്കുകയും ചെയ്തു.

ഖാസി സ്റ്റുഡന്‍സ് യൂണിയനും ഈസ്റ്റ് ഖാസി ഗോത്രവര്‍ഗക്കാരല്ലാത്തവരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഘാലയയിലെ ആറ് ജില്ലകളില്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചു.

ALSO READ: ഡല്‍ഹി കലാപം: തലസ്ഥാന നഗരത്ത് വൻ ആയുധ ശേഖരവും മാരകവസ്തുക്കളും കണ്ടെത്തി; കൂടുതൽ സ്ഥലങ്ങളിലേക്ക് റെയ്ഡ് വ്യാപിപ്പിച്ച് ഡല്‍ഹി പോലീസ്

പൊലീസിന്റെ കനത്ത നിരീക്ഷണത്തിലാണ് പ്രദേശം. വ്യാപക അക്രമങ്ങളാണ് പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ മേഘാലയയില്‍ അരങ്ങേറിയത്. നിരവധി വാഹനങ്ങള്‍ കലാപകാരികള്‍ അഗ്നിക്കിരയാക്കി.കലാപത്തിനിടെ പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്തെ ക്രമസമാധാന പാലനത്തിനായി സിആര്‍പിഎഫ് സേനയെ വിന്യസിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button