Latest NewsIndiaNews

ഡല്‍ഹി കലാപം: തലസ്ഥാന നഗരത്ത് വൻ ആയുധ ശേഖരവും മാരകവസ്തുക്കളും കണ്ടെത്തി; കൂടുതൽ സ്ഥലങ്ങളിലേക്ക് റെയ്ഡ് വ്യാപിപ്പിച്ച് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: കലാപം നടന്ന ഡൽഹി ശാന്തമായെങ്കിലും തലസ്ഥാന നഗരത്ത് വൻ ആയുധ ശേഖരവും മാരകവസ്തുക്കളും പൊലീസ് കണ്ടെത്തി. ജനവാസമേഖലകളില്‍ ചാക്കുകളിലായി ശേഖരിച്ചുവച്ചിരുന്ന കുപ്പികള്‍ പെട്രോള്‍, മണ്ണെണ്ണ, ഇരുമ്പ് ദണ്ഡുകള്‍ അടക്കം നിരവധി സാധനങ്ങളാണ് പോലീസ് കണ്ടെത്തിയത്.

നാടന്‍ തോക്കുകള്‍ വ്യാപകമായി ഉപയോഗിച്ചതായും കണ്ടെത്തിക്കഴിഞ്ഞു. 350 വെടിയുണ്ടകളുടെ ഒഴിഞ്ഞ ഭാഗങ്ങള്‍ കണ്ടെത്തിയ പോലീസ് 500 റൗണ്ടെങ്കിലും അക്രമികള്‍ വെടിവെച്ചിരിക്കും എന്ന നിഗമനത്തിലാണ്. പലയിടത്തും കരിങ്കല്‍ കഷ്ണങ്ങള്‍ വ്യാപകമായി ചാക്കുകളിലും പ്ലാസ്റ്റിക് ട്രേകളിലും നിറച്ച് വച്ചിരിക്കുന്നതും പോലീസ് കണ്ടെത്തി.

ALSO READ: ഡൽഹി കലാപം: അക്രമത്തിലെ ഇരകള്‍ക്ക് ക്യാമ്പസിൽ അഭയം നല്‍കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് യാതൊരു അവകാശവുമില്ല; നിലപാട് കടുപ്പിച്ച് സര്‍വ്വകലാശാല

ചുരുങ്ങിയത് ഒരു മാസത്തെ തയ്യാറെടുപ്പുകള്‍ നടത്താതെ ഇത്രയും സാധനങ്ങള്‍ ശേഖരിക്കാകില്ലെന്ന് പോലീസ് പറഞ്ഞു. അക്രമം വ്യാപകമായ സ്ഥലങ്ങളില്‍ നിന്ന് ഇനിയും ആയുധങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആകെ കലാപത്തില്‍ 82 പേര്‍ക്കാണ് വെടിയേറ്റിരിക്കുന്നത്. നിലവില്‍ മരണം 42 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button