KeralaLatest NewsNews

രണ്ടുലക്ഷം വീടുകള്‍ നിർമിച്ചുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തട്ടിപ്പെന്ന് രമേശ് ചെന്നിത്തല

കോട്ടയം: ലൈഫ് പദ്ധതിയിലൂടെ രണ്ടുലക്ഷം വീടുകള്‍ നിർമിച്ചുവെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തട്ടിപ്പാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 52,000 വീടുകൾ മുൻ സർക്കാർ നിർമാണം ആരംഭിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശഫണ്ടും കേന്ദ്രഫണ്ടും വായ്പയും ഉപയോഗിച്ചാണ് വീടുകള്‍ നിർമിച്ചത്. സര്‍ക്ക‍ാരിന് വീടൊന്നിന് ഒരു ലക്ഷം രൂപ മാത്രമാണ് ചെലവായത്. അതും നല്‍കിയില്ലെന്നും ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button